Connect with us

doctor strike

പി ജി ഡോക്ടര്‍മാരുടെ സമരം പിന്‍വലിച്ചു

ആരോഗ്യ മന്ത്രിയുമായി നടത്തിയ ചര്‍ച്ചയെത്തുടര്‍ന്നാണ് സമരം പിന്‍വലിക്കാന്‍ തീരുമാനമായത്

Published

|

Last Updated

തിരുവനന്തപുരം | സംസ്ഥാനത്തെ പി ജി ഡോക്ടര്‍മാര്‍ നടത്താനിരുന്ന സമരം പിന്‍വലിച്ചു. ഡ്യൂട്ടി ബഹിഷ്‌കരണ സമരം നടത്തുമെന്ന് നേരത്തെ പി ജി ഡോക്ടര്‍മാര്‍ അറിയിച്ചിരുന്നു. ആരോഗ്യ മന്ത്രിയുമായി നടത്തിയ ചര്‍ച്ചയെത്തുടര്‍ന്നാണ് സമരം പിന്‍വലിക്കാന്‍ തീരുമാനമായത്. പി ജി ഡോക്ടര്‍മാരുടെ കുറവ് നികത്തുമെന്ന് സര്‍ക്കാര്‍ ഉറപ്പ് നല്‍കി. നോണ്‍ അക്കാദമിക് ജൂനിയര്‍ ഡോക്ടര്‍മാരെ ഇതിനായി നിയമിക്കുമെന്നും ചര്‍ച്ചയില്‍ ഉറപ്പ് നല്‍കി. ആവശ്യങ്ങളില്‍ രണ്ട് ദിവസത്തിനുള്ളില്‍ നടപടിയുണ്ടാകുമെന്നും സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്.

Latest