Connect with us

Kerala

ഫോണ്‍ റീച്ചാര്‍ജിന് പണം നല്‍കിയില്ല; മാതാവിനെ കുത്തിപ്പരുക്കേല്‍പ്പിച്ച് പതിനാലുകാരന്‍

ഗെയിമിന്റെ ലഹരി തലക്കു പിടിച്ച കുട്ടി പഠനം നേരത്തേ അവസാനിപ്പിച്ചിരുന്നു.

Published

|

Last Updated

കോഴിക്കോട് | ഫോണിലെ നെറ്റ് തീര്‍ന്നതിനെ തുടര്‍ന്ന് റീചാര്‍ജ് ചെയ്തു തരാതിരുന്ന മാതാവിനെ കുത്തിപ്പരുക്കേല്‍പ്പിച്ച് മകന്‍. മൊബൈല്‍ ഗെയിമിന് അടിമയാണ് പതിനാലുകാരനായ മകനെന്നാണ് വിവരം.

കോഴിക്കോട് തിക്കോടി കാരേക്കാടാണ് സംഭവം. ഇന്നലെ രാത്രിയാണ്ഉറങ്ങിക്കിടന്ന മാതാവിനെ കത്തികൊണ്ട് കുത്തിയത്. പരുക്കേറ്റ ഇവരെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരുക്ക് ഗുരുതരമല്ല.

നെറ്റ് തീര്‍ന്നതോടെ റീചാര്‍ജ് ചെയ്തു തരാന്‍ ആവശ്യപ്പെട്ട മകന്‍, അല്ലെങ്കില്‍ മാതാവിന്റെ ഫോണ്‍ തരണമെന്ന് വാശിപിടിക്കുകയായിരുന്നു. ഗെയിമിന്റെ ലഹരി തലക്കു പിടിച്ച കുട്ടി പഠനം നേരത്തേ അവസാനിപ്പിച്ചിരുന്നു.

 

---- facebook comment plugin here -----

Latest