Kerala
ഫോണ്‍ തോട്ടില്‍ വീണു; ഓട്ടോറിക്ഷ തൊഴിലാളി ജീവനൊടുക്കിയ നിലയില്‍
തന്റെ ഫോണ്‍ തോട്ടില്‍ പോയതിന്റെ വിഷമത്തിലാണ് ആത്മഹത്യ ചെയ്യുന്നതെന്ന് എഴുതിയ കുറിപ്പും പോലീസ് കണ്ടെടുത്തു
ആലപ്പുഴ \ ഓട്ടോറിക്ഷ തൊഴിലാളിയെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ആലപ്പുഴ നഗരസഭ കരളകംവാര്‍ഡ് തത്തംപള്ളി മുട്ടുങ്കല്‍ തങ്കച്ചന്റെ മകന്‍ തോമസ് മൈക്കിളാ(26)ണ് മരിച്ചത്. ഇന്ന് പുലര്‍ച്ചയോടെയാണ് തോമസിനെ തൂങ്ങി മരിച്ച നിലയില്‍ കാണപ്പെട്ടത്.
തന്റെ ഫോണ്‍ തോട്ടില്‍ പോയതിന്റെ വിഷമത്തിലാണ് ആത്മഹത്യ ചെയ്യുന്നതെന്ന് എഴുതിയ കുറിപ്പും പോലീസ് കണ്ടെടുത്തു. നോര്‍ത്ത് പോലീസ് മേല്‍നടപടികള്‍ സ്വീകരിച്ച് പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മൃതദേഹം തത്തംപള്ളി സെന്റ് മൈക്കിള്‍സ് പള്ളിയില്‍ സംസ്‌കരിച്ചു.
---- facebook comment plugin here -----