Connect with us

Ongoing News

ബൈക്കിന് പിറകില്‍ പിക്കപ്പ് ഇടിച്ചു; ബൈക്ക് യാത്രികന്‍ മരിച്ചു

തിരുവനന്തപുരം കടയ്ക്കാവൂര്‍ നിലയ്ക്കാമുക്ക് കളഭക്കുന്നുവിള വീട്ടില്‍ ചന്ദ്രന്‍ (65) ആണ് മരിച്ചത്.

Published

|

Last Updated

അടൂര്‍ | ബൈക്കിന് പിറകില്‍ പിക്കപ്പ് ഇടിച്ച് ലോട്ടറി വില്‍പന തൊഴിലാളിയായ ബൈക്ക് യാത്രികന്‍ മരിച്ചു. തിരുവനന്തപുരം കടയ്ക്കാവൂര്‍ നിലയ്ക്കാമുക്ക് കളഭക്കുന്നുവിള വീട്ടില്‍ ചന്ദ്രന്‍ (65) ആണ് മരിച്ചത്. വെള്ളിയാഴ്ച പുലര്‍ച്ചെ 6.15ന് എം സി റോഡില്‍ അരമനപ്പടിക്കു സമീപത്തായിരുന്നു അപകടം.

വാടകയ്ക്ക് താമസിക്കുന്ന മിത്രപുരത്തെ വീട്ടില്‍ നിന്നും പതിവായി ലോട്ടറി കച്ചവടം ചെയ്യുന്ന അരമന പടിയിലെ പെട്രോള്‍ പമ്പിന് സമീപത്തേക്ക് ബൈക്കില്‍ വരികയായിരുന്നു ചന്ദ്രന്‍. ഇതേ ദിശയില്‍ നിന്നും എത്തിയ പിക്കപ്പ് ചന്ദ്രന്‍ ഓടിച്ച ബൈക്കിന് പിറകില്‍ ഇടിക്കുകയായിരുന്നു.

ഗുരുതര പരുക്കേറ്റ ചന്ദ്രനെ ആദ്യം അടൂര്‍ ജനറല്‍ ആശുപത്രിയിലും പിന്നീട് അടൂര്‍ ലൈഫ് ലൈന്‍ ആശുപത്രിയിലും പ്രവേശിപ്പിച്ചുവെങ്കിലും രക്ഷിക്കാനായില്ല. ഭാര്യ: ഹേമലത. മക്കള്‍: അഭിലാഷ്, ആതിര.

 

Latest