Connect with us

accident

പിക്കപ്പ് വാന്‍ മറിഞ്ഞ് ഡ്രൈവറും ക്ലീനറും അത്ഭുതകരമായി രക്ഷപ്പെട്ടു

കോഴിക്കോട് ഈങ്ങാപ്പുഴക്ക് സമീപം എലോക്കരയിലാണ് അപകടമുണ്ടായത്

Published

|

Last Updated

കോഴിക്കോട് | പിന്നിലെ ടയര്‍ പൊട്ടി നിയന്ത്രണം വിട്ട് പിക്കപ്പ് വാന്‍ മറിഞ്ഞു. ഡ്രൈവറും ക്ലീനറും അത്ഭുതകരമായാണ് രക്ഷപ്പെട്ടത്.

കോഴിക്കോട് ഈങ്ങാപ്പുഴക്ക് സമീപം എലോക്കരയിലാണ് അപകടമുണ്ടായത്. പച്ചക്കറിയുമായി വരികയായിരുന്ന വാഹനത്തിന്റെ പിറകിലെ ടയര്‍ പൊട്ടി വാഹനം റോഡിലേക്ക് മറിയുകയായിരുന്നു. സുല്‍ത്താന്‍ ബത്തേരി ബീനാച്ചി സ്വദേശികളായ ഡ്രൈവറും ക്ലീനറും പരുക്കേല്‍ക്കാതെ രക്ഷപ്പെടുകയായിരുന്നു.

Latest