Connect with us

International

നേപ്പാളില്‍ ടേക്ക് ഓഫിനിടെ വിമാനം തകര്‍ന്ന് വീണ് അപകടം;18മരണം

രാവിലെ 11മണിയോടെയാണ് അപകടം സംഭവിച്ചത്.

Published

|

Last Updated

കാഠ്മണ്ഡു | നേപ്പാളില്‍ വിമാനം തകര്‍ന്നുവീണ് അപകടം. കാഠ്മണ്ഡുവിലെ ത്രിഭുവന്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍നിന്ന് പൊഖാറയിലേക്ക് പറന്നുയരുന്നതിനിടെയാണ് ശൗര്യ എയര്‍ലൈൻസിന്റെ വിമാനം തകര്‍ന്നു വീണത്. 18 പേരുടെ മൃതദേഹം കണ്ടെത്തിയതായും പൈലറ്റ് ഗുരുതരാവസ്ഥയിലാണെന്നും നേപ്പാളി മാധ്യങ്ങൾ റിപ്പോർട്ടുചെയ്തു. ജീവനക്കാരും ടെക്നിക്കൽ ഉദ്യോ​ഗസ്ഥരും അടക്കം വിമാനത്തിൽ 19 പേരാണ്  ഉണ്ടായിരുന്നത്.

രാവിലെ 11മണിയോടെയാണ് അപകടം സംഭവിച്ചത്. പറന്നുയര്‍ന്ന് മിനിറ്റുകള്‍ക്കുള്ളില്‍ വിമാനം റണ്‍വേയില്‍ നിന്ന് തെന്നിമാറിയതായാണ് അധികൃതര്‍ വ്യക്തമാക്കുന്നത്.അതേസമയം റൺവേയിൽ നിന്ന് വിമാനം എങ്ങനെ തെന്നിമാറി എന്നകാര്യം വ്യക്തമല്ല.

ത്രിഭുവൻ ഇൻ്റർനാഷണൽ എയർപോർട്ടിൽ നിന്നും  വലിയ തീയും പുകയും ഉയരുന്ന  വീഡിയോകൾ  പുറത്തുവരുന്നുണ്ട്. അഗ്നിശമന സേനാംഗങ്ങൾ സ്ഥലത്തെത്തി തീയണക്കാനുള്ള ശ്രമത്തിലാണ്.

Latest