Afghanistan crisis
രക്ഷാദൗത്യത്തിന് എത്തിയ വിമാനം കാബൂളില്‍ നിന്നും തട്ടികൊണ്ടുപോയി
വിമാനം ഇറാനിൽ ഇറക്കിയതായി യുക്രൈന്‍ വിദേശകാര്യ മന്ത്രി യേവ്‌ജെനി യാനി

കേവ് | അഫ്ഗാനിസ്ഥാനില്‍ രക്ഷാപ്രവർത്തനത്തിന് എത്തിയ വിമാനം തട്ടിക്കൊണ്ടുപോയി. യുക്രെെൻ വിമാനമാണ് ആയുധധാരികളായ സഘം റാഞ്ചിയത്. ആരാണ് ഇതിന് പിന്നിലെന്ന് വ്യക്തമായിട്ടില്ല. വിമാനം ഇറാനിൽ ഇറക്കിയതായി യുക്രൈന്‍ വിദേശകാര്യ മന്ത്രി യേവ്‌ജെനി യാനിനെ ഉദ്ധരിച്ച് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
ഞായറാഴ്ചയാണ് വിമാനം റാഞ്ചിയത്. ചൊവ്വാഴ്ച വിമാനത്തിന്റെ നിയന്ത്രണം പൂർണമായും യുക്രെെന് നഷ്ടമായി. ഇതു മൂലം അഫ്ഗാനില്‍നിന്ന് ആളുകളെ ഒഴിപ്പിക്കുന്ന നടപടികൾ മുടങ്ങിയതായി യേവ്ജനി പറഞ്ഞു. സംഭവത്തില്‍ നയതന്ത്ര ഇടപെടല്‍ നടന്നുവരികയാണെന്നും അദ്ദേഹം വ്യക്തമാക്കി.
താലിബാന്‍ ഭരണം പിടിച്ചതിനെ തുടർന്ന് അശാന്തമായ അഫ്ഗാനിസ്ഥാനിൽ നിന്ന് തങ്ങളുടെ പൗരന്മാരെ രക്ഷപ്പെടുത്താൻ ഓരോ രാജ്യവും ശ്രമങ്ങൾ നടത്തുന്നതിനിടെയാണ് യുക്രെെൻ വിമാനം റാഞ്ചിയത്. അതേസയം, സംഭവത്തെ കുറിച്ച് ഇറാന്റെയോ നാറ്റോയുടെയോ പ്രതികരണം വന്നിട്ടില്ല.