Connect with us

Kerala

പ്ലസ് വണ്‍ സീറ്റ് വിവാദം എല്ലാ വര്‍ഷവും ഉള്ളതാണ് അതില്‍ രാഷ്ട്രീയ മുതലെടുപ്പ് നടത്തരുത്; മന്ത്രി വി ശിവന്‍കുട്ടി

പഠിക്കാന്‍ താത്പര്യമുള്ള എല്ലാ കുട്ടികള്‍ക്കും സര്‍ക്കാര്‍ സീറ്റൊരുക്കും

Published

|

Last Updated

തിരുവനന്തപുരം | സ്‌കൂള്‍ തുറക്കുന്നതിതോടനുബന്ധിച്ച് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി വിളിച്ചുചേര്‍ത്ത യോഗത്തിലുണ്ടായ പ്രതിഷേധത്തില്‍ പ്രതികരിച്ച് അദ്ദേഹം രംഗത്ത്. പ്ലസ് വണ്‍ സീറ്റ് വിവാദം എല്ലാ വര്‍ഷവും ഉള്ളതാണെന്നും അതില്‍ രാഷ്ട്രീയ മുതലെടുപ്പ് നടത്തരുതെന്നും മന്ത്രി പറഞ്ഞു.

എംഎസ്എഫ് നേതാവിന്റെ ഒറ്റയാള്‍ സമരത്തെ കുറിച്ച് ചോദിച്ചപ്പോള്‍ പ്രതിഷേധമെന്ന് പറയുമ്പോള്‍ പത്തോ നൂറോ പേരൊക്കെ വരണ്ടേയെന്നും ഇത് ആരോ ഒരാള്‍ ടീ ഷര്‍ട്ട് ഉയര്‍ത്തി എന്തോ കാണിച്ചിട്ട് പോയെന്നുമാണ് മന്ത്രി പ്രതികരിച്ചത്.

അതേസമയം പഠിക്കാന്‍ താത്പര്യമുള്ള എല്ലാ കുട്ടികള്‍ക്കും സര്‍ക്കാര്‍ സീറ്റൊരുക്കുമെന്നും കേരളത്തിലുള്ളതു പോലെ അടിസ്ഥാന സൗകര്യങ്ങള്‍ വേറെ എവിടെയാണുള്ളതെന്നും അദ്ദേഹം ചോദിച്ചു.

ജൂണ്‍ മൂന്നിനാണ് ഈ അധ്യയന വര്‍ഷത്തിന് തുടക്കമാകുന്നതെന്ന് മന്ത്രി അറിയിച്ചു. ഇളമക്കര സ്‌കൂളില്‍ പ്രവേശനോത്സവം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. പുതിയ അക്കാദമിക് വര്‍ഷം ഭിന്നശേഷി സൗഹൃദമാക്കുമെന്ന് മന്ത്രി പറഞ്ഞു.