Connect with us

Kerala

വിമാനത്താവളത്തില്‍വെച്ച് പിടികൂടിയ പോക്‌സോ കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

വിദേശത്തായിരുന്ന പ്രതിക്കായി ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു

Published

|

Last Updated

പത്തനംതിട്ട |  ലുക്ക് ഔട്ട് നോട്ടീസ് ഇറക്കി പിടികൂടിയ പോക്‌സോ കേസ് പ്രതി പോലീസിന്റെ കസ്റ്റഡിയില്‍ നിന്ന് രക്ഷപ്പെട്ടു. വടശേരിക്കര നെടിയകാലായില്‍ സച്ചിന്‍ രവി(27)യാണ് ഇന്ന് പുലര്‍ച്ചെ തമിഴ്നാട്ടില്‍ കാവേരിപട്ടണത്ത് വച്ച് പോലീസ് കസ്റ്റഡിയില്‍ നിന്ന് രക്ഷപ്പെട്ടത്.

കഴിഞ്ഞ വര്‍ഷം പത്തനംതിട്ട സൈബര്‍ ക്രൈം പോലീസ് രജിസ്റ്റര്‍ ചെയ്ത പോക്‌സോ കേസിലെ പ്രതിയാണ്. വിദേശത്തായിരുന്ന പ്രതിക്കായി ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ഇയാള്‍ ഡല്‍ഹി എയര്‍പോര്‍ട്ടില്‍ എത്തിയപ്പോള്‍ തടഞ്ഞു വച്ച് കേരളാ പോലീസിനെ വിവരം അറിയിച്ചു. പത്തനംതിട്ട സൈബര്‍ പോലീസ് അവിടെ ചെന്ന് ഇയാളെ കസ്റ്റഡിയില്‍ എടുത്തു കൊണ്ടുവരുന്ന വഴിക്കാണ് കാവേരിപട്ടണത്തില്‍ വച്ച് രക്ഷപ്പെട്ടത്. വെള്ളഷര്‍ട്ടും പാന്റുമാണ് വേഷം. ഇയാള്‍ക്കായി തെരച്ചില്‍ ആരംഭിച്ചതായി പോലീസ് അറിയിച്ചു