Connect with us

rss sdpi criminal list

ആര്‍ എസ് എസ്, എസ് ഡി പി ഐ ക്രിമനല്‍ പട്ടിക പോലീസ് തയ്യാറാക്കുന്നു

നേരത്തെ ക്രിമിനല്‍ കേസില്‍ ഉള്‍പ്പെട്ടവരുടെ പട്ടിക ജില്ലാ അടിസ്ഥാനത്തിലാണ് തയ്യാറാക്കുക

Published

|

Last Updated

തിരുവനന്തപുരം |  ആലപ്പുഴയിലെ ഇരട്ടക്കൊലപാതകങ്ങളുടെ പശ്ചാത്തലത്തില്‍ എസ് ഡി പി ഐയിലേയും ആര്‍ എസ് എസിലേയും ക്രമിനല്‍ കേസില്‍പ്പെട്ടവരുടെ പട്ടിക തയ്യാറാക്കാന്‍ പോലീസ് ഒരുങ്ങുന്നു. ഇത് സംബന്ധിച്ച് ഡി ജി പി അനില്‍ കാന്ത് കീഴ്ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. ജില്ലാ അടിസ്ഥാനത്തിലാണ് പട്ടിക തയ്യാറാക്കുക.

ഇതിനൊപ്പം വാറന്റ് നിലവിലുള്ള പ്രതികളെയും ഒളിവില്‍ കഴിയുന്നവരെയും കണ്ടെത്തി അറസ്റ്റ് ചെയ്യും. ജാമ്യത്തില്‍ കഴിയുന്നവര്‍ ജാമ്യവ്യവസ്ഥകള്‍ ലംഘിക്കുന്നുണ്ടോയെന്ന് പരിശോധിക്കും. മറ്റു കേസുകളില്‍ തുടര്‍ച്ചയായ പരിശോധനയും നടപടികളും ഉണ്ടാകും. സമീപകാലത്ത് കേരളത്തില്‍ ഉണ്ടായ കൊലപാതകങ്ങളില്‍ നേരിട്ടു പങ്കെടുത്തവരുടെയും അവ ആസൂത്രണം ചെയ്തവരുടെയും വാഹനവും ആയുധവും ഫോണും നല്‍കി സഹായിച്ചവരുടെയും വിവരങ്ങള്‍ ശേഖരിച്ച് അറസ്റ്റ് ഉള്‍പ്പെടെയുള്ള നിയമനടപടികളും പോലീസ് സ്വീകരിക്കും.

അക്രമങ്ങള്‍ക്ക് പണം നല്‍കിയവരെയും പ്രതികളെ ഒളിപ്പിച്ചവരെയും കണ്ടെത്തി കേസെടുക്കും. ന്രിര്‍ദേശങ്ങള്‍ നടപ്പിലാക്കിയതു സംബന്ധിച്ച് ക്രമസമാധാനവിഭാഗം എ ഡി ജി പിയും മേഖലാ ഐ ജി മാരും എല്ലാ ആഴ്ചയും റിപ്പോര്‍ട്ട് നല്‍കണമെന്നും ഡി ജി പി നിര്‍ദേശിച്ചു.