Connect with us

Kerala

വിവാഹത്തിന് മദ്യപിച്ചെത്തി പ്രശ്‌നമുണ്ടാക്കിയ വരന്‍ പൊലീസ് പിടിയില്‍ ; കല്യാണം മുടങ്ങി 

വിവാഹം മുടങ്ങിയതോടെ വധുവിന്റെ വീട്ടുകാര്‍ക്ക് ആറ് ലക്ഷം രൂപനഷ്ടപരിഹാരം നല്‍കാനും ധാരണയായി

Published

|

Last Updated

പത്തനംതിട്ട | വിവാഹത്തിന് മദ്യപിച്ചെത്തി പ്രശ്‌നമുണ്ടാക്കിയ വരനെ പോലീസ് പിടികൂടി. വിവാഹ ദിവസം രാവിലെ മുതല്‍ വരന്‍ മദ്യ ലഹരിയിലായിരുന്നു. പത്തനംതിട്ട കോഴഞ്ചേരിയിലെ തടിയൂരിലാണ് സംഭവം. വധു പിന്മാറിയതോടെ വിവാഹം മുടങ്ങി.

മദ്യലഹരിയില്‍ കാറില്‍ നിന്ന് ഇറങ്ങാന്‍ പോലും ബുദ്ധിമുട്ടിയ ഇയാള്‍ വിവാഹത്തിന് കാര്‍മികത്വം വഹിക്കാനെത്തിയ വൈദികനോട് പോലും മോശമായി പെരുമാറി. തുടര്‍ന്ന് വധുവും ബന്ധുക്കളും വിവാഹത്തില്‍ നിന്ന് പിന്മാറുകയായിരുന്നു. പിന്നാലെ പോലീസെത്തി ഇയാളെ കസ്റ്റഡിയിലെടുത്തു.

പോലീസെത്തിയെന്നറിഞ്ഞിട്ടും ഇയാള്‍ മോശമായി പെരുമാറുന്നത് തുടര്‍ന്നു. വിദേശത്തായിരുന്ന യുവാവ് വിവാഹത്തിന് വേണ്ടി നാട്ടിലെത്തിയതായിരുന്നു. വിവാഹം മുടങ്ങിയതോടെ വധുവിന്റെ വീട്ടുകാര്‍ക്ക് ആറ് ലക്ഷം രൂപനഷ്ടപരിഹാരം നല്‍കാനും ധാരണയായി. മദ്യപിച്ച് പ്രശ്‌നമുണ്ടാക്കിയതിനുള്ള വകുപ്പുകള്‍ ചേര്‍ത്താണ് ഇയാളെ അറസ്റ്റ് ചെയ്തത്.