kerala police
കൊവിഡ് പശ്ചാത്തലത്തില്‍ ജോലി ഭാരം കുറക്കണമെന്ന് ആവശ്യപ്പെട്ട് പോലീസ് അസോസിയേഷന്
പരാതികള്‍ സ്വീകരിക്കുന്നത് ഓണ്‍ലൈനാക്കണം. വാഹന പരിശോധന അവശ്യഘട്ടങ്ങളില്‍ മാത്രമാക്കണമെന്നും പോലീസ് അസോസിയേഷന് ആവശ്യപ്പെട്ടു
തിരുവനന്തപുരം | കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ജോലി ഭാരം കുറക്കണമെന്ന ആവശ്യവുമായി കേരള പോലീസ് അസോസിയേഷന്. അതീവ കൊവിഡ് വ്യാപനം ആഭ്യന്തര സുരക്ഷക്കും ക്രമസമാധാന പാലനത്തിനും വിഘാതമാവും. പരാതികള്‍ സ്വീകരിക്കുന്നത് ഓണ്‍ലൈനാക്കണം. വാഹന പരിശോധന അവശ്യഘട്ടങ്ങളില്‍ മാത്രമാക്കണമെന്നും പോലീസ് അസോസിയേഷന് ആവശ്യപ്പെട്ടു.
ഗര്‍ഭിണികളേയും കൈക്കുഞ്ഞുങ്ങള്‍ ഉള്ളവരേയും ജോലിയില്‍ നിന്ന് ഒഴിവാക്കണം. ഗുരുതര രോഗമുള്ളവരേയും ജോലിയില്‍ ഇളവ് നല്‍കണം. പ്രിസണ്‍ എസ്കോര്‍ട്ട് ഒഴിവാക്കാന്‍ ഓണ്‍ലൈന്‍ സേവനം ഉള്‍പ്പെടുത്തണം. അടിയന്തര സ്വഭാവമില്ലാത്ത സ്ക്വാഡുകളില്‍ ഉള്ളവരെ സ്റ്റേഷന് ഡ്യൂട്ടിക്ക് നിയോഗിക്കണം എന്നുള്‍പ്പെടെയുള്ള ആവശ്യങ്ങളടങ്ങിയ കത്ത് അസോസിയേഷന് ഡി ജി പിക്ക് കൈമാറി.