Kerala
പത്തനംതിട്ടയില്‍ കാണാതായ ഇതര സംസ്ഥാന തൊഴിലാളികളുടെ പെണ്‍കുട്ടികളെ മണിക്കൂറുകള്‍ക്കകം കണ്ടെത്തി പോലീസ്
സിസിടിവി അടക്കം കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ കുട്ടികളെ തിരുവല്ലയില്‍ നിന്ന് പോലീസ് കണ്ടെത്തുകയായിരുന്നു.

പത്തനംതിട്ട|പത്തനംതിട്ട റാന്നിയില്‍ നിന്ന് കാണാതായ ഇതര സംസ്ഥാന തൊഴിലാളികളുടെ പെണ്‍മക്കളെ മണിക്കൂറുകള്‍ക്കകം കണ്ടെത്തി പോലീസ്. ഇന്ന് പുലര്‍ച്ചെയാണ് പന്ത്രണ്ടും പതിനാലും വയസ്സുള്ള പെണ്‍കുട്ടികളെ വീട്ടില്‍ നിന്ന് കാണാതായത്. രാവിലെ ഏഴുമണിയോടെ റാന്നി പോലീസിന് പരാതി ലഭിച്ചു.
തുടര്‍ന്ന് സിസിടിവി അടക്കം കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ കുട്ടികളെ തിരുവല്ലയില്‍ നിന്ന് പോലീസ് കണ്ടെത്തുകയായിരുന്നു. മാതാവ് വഴക്കുപറഞ്ഞതിനെ തുടര്‍ന്നാണ് കുട്ടികള്‍ വീട്ടില്‍ നിന്ന് ഇറങ്ങി പോയതെന്ന് പോലീസ് പറഞ്ഞു.
---- facebook comment plugin here -----