Kerala
കെ എസ് ഹരിഹരന്റെ വീട്ടിലേക്ക് സ്‌ഫോടകവസ്തു എറിഞ്ഞവരെ തിരിച്ചറിഞ്ഞിട്ടില്ലെന്ന് പോലീസ്
കണ്ണൂര്‍ മോഡല്‍ ആക്രമണമെന്ന് ആര്‍ എം പി സംസ്ഥാന സെക്രട്ടറി എന്‍ വേണു
കോഴിക്കോട് | യു ഡു എഫ് വേദിയില്‍ സ്്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയതിന്റെ പേരില്‍ വിവാദത്തില്‍ പെട്ട ആര്‍ എം പി നേതാവ് കെ എസ് ഹരിഹരന്റെ വീട്ടിലേക്ക് സ്‌ഫോടകവസ്തു എറിയുകയും അസഭ്യം വിളിക്കുകയും ചെയ്ത സംഭവത്തില്‍ ആളെ തിരിച്ചറിയാന്‍ കഴിഞ്ഞി ട്ടില്ലെന്ന് പോലീസ് എഫ് ഐ ആര്‍. വീര്യംകുറഞ്ഞ സ്‌ഫോടകവസ്തുവാണ് ഉപയോഗി ച്ചതെന്നാണ് പോലീസ് പറയുന്നത്. സ്ത്രീത്വത്തെ അപമാനിച്ചതിന് വടകര പൊലീസെടുത്ത കേസില്‍ ഉടന്‍തന്നെ ഹരിഹരനെ ചോദ്യംചെയ്യാന്‍ വിളിപ്പിക്കും.
വീടിന് മുന്നില്‍ വീര്യംകുറഞ്ഞ സ്‌ഫോടക വസ്തു വച്ച് പൊട്ടിച്ചതാണെന്നും എറിഞ്ഞതല്ലെന്നുമാണ് ബോംബ് സ്‌ക്വാഡ് നിഗമനം. ഇനിനുപയോഗിച്ച സ്‌ഫോടകവസ്തു ഏതെന്നറിയാന്‍ രാസപരിശോധന പുരോഗമിക്കുകയാണ്. അന്വേഷണത്തില്‍ വിശ്വാസമുണ്ടെന്നും തനിക്കെതിരെയുളള ആക്രമണത്തിന് പുറകില്‍ സിപിഎം ആണെന്നും ഹരിഹരന്‍ പറഞ്ഞു. തനിക്കെതിരായ കേസില്‍ നിയമപരമായിതന്നെ മുന്നോട്ട് പോകും.
കെ എസ് ഹരിഹരന്റെ വീടിന് നേരെയുണ്ടായ ആക്രമണം കണ്ണൂര്‍ മോഡല്‍ ആക്രമണമെന്ന് ആര്‍ എം പി സംസ്ഥാന സെക്രട്ടറി എന്‍ വേണു പറഞ്ഞു. മുന്‍കൂട്ടി നിശ്ചയിച്ച ശേഷമാണ് ഹരിഹരന്റെ വീടിന് നേരെ ആക്രമണം ഉണ്ടായത്. സി പി എം അക്രമ രാഷ്ട്രീയത്തില്‍ നിന്ന് പിന്മാറണമെന്ന് ആവശ്യപ്പെട്ടു.കെഎസ് ഹരിഹരന്റെ വിവാദ പരാമര്‍ശത്തെ ന്യായീകരിക്കുന്നില്ലെന്നും പാര്‍ട്ടി നടപടി സംബന്ധിച്ച് ചര്‍ച്ച ചെയ്യുമെന്നും വേണു വ്യക്തമാക്കി.