Connect with us

തിരുവനന്തപുരത്ത് നവജാത ശിശുവിനെ വിറ്റ സംഭവത്തില്‍ പോലീസ് കേസെടുത്തു. കോടതി അനുമതിയോടെയാണ് ബാലനീതി വകുപ്പ് പ്രകാരം തമ്പാനൂര്‍ പോലീസ് കേസെടുത്തത്. കുഞ്ഞിന്റെ അമ്മയും വാങ്ങിയ സ്ത്രീയും കേസില്‍ പ്രതികളാണ്.
കുഞ്ഞിന്റെ അമ്മയെ കണ്ടെത്തിയിട്ടില്ല. നഗരത്തിലെ തൈക്കാട് സര്‍ക്കാര്‍ ആശുപത്രിയില്‍ ജനിച്ച കുഞ്ഞിനെ മൂന്ന് ലക്ഷം രൂപക്കാണ് വിറ്റത്. നാല് ദിവസം പ്രായമായ കുഞ്ഞിനെ പൊഴിയൂര്‍ സ്വദേശികളായ ദമ്പതികള്‍ വില്‍ക്കുകയായിരുന്നു. നേരത്തേയുള്ള ധാരണകള്‍ പ്രകാരമാണ് വില്‍പ്പന നടന്നത്.

വീഡിയോ കാണാം

Latest