Kerala
പോലീസ് ജീപ്പ് യുവാവ് തല്ലിത്തകര്‍ത്തു
മാന്നനൂര്‍ സ്വദേശി ശ്രീജിത്താണ് ജീപ്പ് തകര്‍ത്തത്.

ഒറ്റപ്പാലം | പാലക്കാട് ഒറ്റപ്പാലത്ത് പോലീസ് ജീപ്പ് യുവാവ് തല്ലിത്തകര്‍ത്തു. വാണിയംകുളം മാന്നനൂര്‍ സ്വദേശി ശ്രീജിത്താണ് ജീപ്പ് തകര്‍ത്തത്.
പോലീസ് സ്‌റ്റേഷനു പുറത്ത് നിര്‍ത്തിയിട്ട ജീപ്പിന്റെ ചില്ലുകള്‍ തകര്‍ക്കുകയായിരുന്നു. പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. പൊതുമുതല്‍ നശിപ്പിച്ചുവെന്ന വകുപ്പ് ചുമത്തിയാണ് അറസ്റ്റ്.
ആക്രമണത്തിനു പിന്നിലെ പ്രകോപനം വ്യക്തമല്ല. മദ്യലഹരിയിലാണ് യുവാവ് കൃത്യം നടത്തിയതെന്നാണ് പോലീസ് പറയുന്നത്. 10,000 രൂപയുടെ നഷ്ടമുണ്ടായതായും പോലീസ് അറിയിച്ചു.
---- facebook comment plugin here -----