Connect with us

shajahan murder case

ഷാജഹാനെ കൊന്നവര്‍ ബി ജെ പിക്കാരെന്ന് ആവര്‍ത്തിച്ച് പോലീസ്

കോടതിയില്‍ നല്‍കിയ കസ്റ്റഡി അപേക്ഷയില്‍ പ്രതികളുടെ രാഷ്ട്രീയ ബന്ധം പോലീസ് തുറന്നുപറയുന്നു

Published

|

Last Updated

പാലക്കാട് | സി പി എം പ്രാദേശിക നേതാവ് ഷാജഹാനെ വെട്ടികൊലപ്പെടുത്തിയ കേസിലെ പ്രതികള്‍ ബി ജെ പി അനുഭാവികളെന്ന് ഉറപ്പിച്ച് പറഞ്ഞ് പോലീസ്. കോടതിയില്‍ നല്‍കിയ കസ്റ്റഡി അപേക്ഷയില്‍ പ്രതികള്‍ ബി ജെ പി അനുഭാവികളെന്ന് പോലീസ് പറയുന്നു. നേരത്തെ എഫ് ഐ ആറിലും പ്രതികള്‍ ബി ജെ പി അനുഭാവികളെന്ന് പറഞ്ഞിരുന്നു. തങ്ങള്‍ സി പി എമ്മുകാരെന്ന് പ്രതികള്‍ നേരത്തെ ഒരു മാധ്യമത്തോട് പ്രതികരിച്ചിരുന്നു. ഇത് തള്ളുന്നതാണ് പോലീസ് അന്വേഷണത്തിലെ കണ്ടെത്തല്‍.

അതേ സമയം സഹോദരന്റെ പേര് പറയാന്‍ നിര്‍ബന്ധിച്ച് പോലീസ് മര്‍ദിച്ചുവെന്ന് ആറാം പ്രതി ശിവരാജന്‍ പറഞ്ഞു. പ്രതികളെ പാലക്കാട് കോടതിയില്‍ ഹാജരാക്കിയപ്പോഴായിരുന്നു പ്രതികരണം. ആരോപണം ഡി വൈ എസ് പി നിഷേധിച്ചു.

 

 

Latest