Connect with us

Kerala

ജീവനൊടുക്കാൻ ഇറങ്ങിതിരിച്ച യുവതിയെ റെയില്‍വേ ട്രാക്കില്‍ നിന്നും രക്ഷിച്ച് പോലീസ്

നീലേശ്വരം ജനമൈത്രി ശിശു സൗഹൃദ പോലീസിന്റെ അവസരോചിത ഇടപെടലാണ് അമ്മയുടെയും കുഞ്ഞുങ്ങളുടെയും ജീവന്‍ രക്ഷിക്കാന്‍ സഹായകമായത്

Published

|

Last Updated

നീലേശ്വരം | കുടുംബപ്രശ്‌നത്തെ തുടര്‍ന്ന് വീടു വിട്ടിറങ്ങി ആത്മഹത്യയ്ക്കായി ഇറങ്ങിതിരിച്ച യുവതിയെ രക്ഷിച്ച് പോലീസ്. കൈക്കുഞ്ഞുങ്ങളുമായി നീലേശ്വരം റെയില്‍വേ സ്റ്റേഷനില്‍ നിന്ന് അല്‍പം മാറി റെയില്‍വേ ട്രാക്കില്‍ നിന്നുമാണ് യുവതിയെ പോലീസ് രക്ഷിച്ചത്.

കുടുംബ വഴക്കിനെ തുടര്‍ന്ന് വീട് വിട്ട് ഇറങ്ങിയ യുവതി രാത്രി പേരോവില്‍ ഇറങ്ങിയെന്ന വിവരം ലഭിച്ചതിനെ തുടര്‍ന്ന് പോലീസ് അന്വേഷണം ശക്തമാക്കി. തുടര്‍ന്നാണ് റെയില്‍വേ ട്രാക്കില്‍ കൈക്കുഞ്ഞുങ്ങളെ ചേര്‍ത്തു പിടിച്ചു കരയുന്ന യുവതിയെ പോലീസ് കണ്ടെത്തിയത്. തുടര്‍ന്ന് ഇവരെ സ്‌റ്റേഷനിലേക്ക് പോലീസ് മാറ്റി.

നീലേശ്വരം ജനമൈത്രി ശിശു സൗഹൃദ പോലീസിന്റെ അവസരോചിത ഇടപെടലാണ് അമ്മയുടെയും കുഞ്ഞുങ്ങളുടെയും ജീവന്‍ രക്ഷിക്കാന്‍ സഹായകമായത്.

Latest