Kerala
കുസാറ്റ് ദുരന്തത്തിന് കാരണം അധികൃതരുടെ ഗുരുതര വീഴ്ചയെന്ന് പോലീസ്
ഓഡിറ്റോറിയം നിര്‍മാണത്തിലെ പോരായ്മകളും ദുരന്തത്തിലേക്ക് നയിച്ചു വെന്നും റിപ്പോര്‍ട്ടിലുണ്ട്
കൊച്ചി | കുസാറ്റില്‍ സംഗീത നിശക്കിടെയുണ്ടായ ദുരന്തത്തിന് കാരണം അധികൃതരുടെ ഗുരുതരവീഴ്ചയെന്ന് പോലീസ് റിപ്പോര്‍ട്ട്. സംഗീതനിശയ്ക്ക് ആസൂത്രണമോ മുന്നൊരുക്കുമോ ഉണ്ടായില്ലെന്നും ഹൈക്കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. എത്രപേര്‍ എത്തുമെന്നു പോലും സംഘാടകര്‍ക്കറിയില്ലായിരുന്നു. കുസാറ്റില്‍ നിന്നുപോലും നാലായിരം പേര്‍ പങ്കെടുത്തു.
ഓഡിറ്റോറിയം നിര്‍മാണത്തിലെ പോരായ്മകളും ദുരന്തത്തിലേക്ക് നയിച്ചു വെന്നും റിപ്പോര്‍ട്ടിലുണ്ട്. തൃക്കാക്കര അസി. കമ്മീഷണര്‍റാണ് ഹൈക്കോടതിയില്‍ അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. കുസാറ്റ് ദുരന്തത്തില്‍ ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട് കെഎസ്യു നല്‍കിയ ഹരജിയിലാണ്, പോലീസ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. ഹരജി ജനുവരി 18 ന് വീണ്ടും പരിഗണിക്കും.