Connect with us

medical negligence

ശസ്ത്രക്രിയക്കിടെ വയറ്റില്‍ കത്രിക കുടുങ്ങിയ സംഭവത്തില്‍ നാലു പ്രതികളെ പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതി തേടി പോലീസ്

ഹര്‍ഷിന വീണ്ടും സമരം പ്രഖ്യാപിച്ച സാഹചര്യത്തിലാണു നടപടി

Published

|

Last Updated

കോഴിക്കോട് | മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രസവ ശസ്ത്രക്രിയക്കിടെ വയറ്റില്‍ കത്രിക കുടുങ്ങിയ സംഭവത്തില്‍ ഡോക്ടര്‍മാരുള്‍പ്പെടെ നാലു പ്രതികളെയും പ്രോസിക്യൂട്ട് ചെയ്യാന്‍ പോലീസ് അനുമതി തേടി. കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണര്‍ ഇതിനായുള്ള അപേക്ഷ ഡി ജി പിക്ക് സമര്‍പ്പിച്ചു.

പ്രതികളായ ഡോ. രമേശന്‍, ഡോ. ഷഹന, സ്റ്റാഫ് നേഴ്‌സ് രഹന, മഞ്ജു എന്നിവരെയാണ് പ്രോസിക്യൂട്ട് ചെയ്യാനാണ് അനുമതി തേടിയത്. ഹര്‍ഷിന വീണ്ടും സമരം പ്രഖ്യാപിച്ച സാഹ ചര്യത്തിലാണു നടപടി. പ്രോസിക്യൂഷന്‍ നടപടികള്‍ക്ക് സര്‍ക്കാര്‍ അനുമതി ആവശ്യമാണ്.
പ്രസവ ശസ്ത്രക്രിയക്കിടെ കോഴിക്കോട് സ്വദേശി ഹര്‍ഷിനയുടെ വയറ്റില്‍ കത്രിക കുടുങ്ങിയ സംഭവത്തില്‍ ഡോക്ടറും രണ്ട് ആരോഗ്യപ്രവര്‍ത്തകരും കുറ്റക്കാരെന്ന് പോലീസ് അസി.

കമ്മീഷണര്‍ നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. ഇവരെ പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതി തേടിക്കൊണ്ട് ജില്ലാ പോലീസ് മേധാവിക്ക് അയച്ച അപേക്ഷ വ്യക്തതക്കുറവിന്റെ പേരില്‍ മടക്കിയിരുന്നു.

സര്‍ക്കാര്‍ മനപ്പൂര്‍വം നടപടികള്‍ വൈകിപ്പിക്കുകയാണെന്നു ഹര്‍ഷിന ആരോപിച്ചിരുന്നു. നീതി തേടി ഹര്‍ഷിന മെഡിക്കല്‍ കോളജ് ആശുപത്രിക്കു മുമ്പില്‍ 104 ദിവസം സത്യഗ്രഹം നടത്തി. തുടര്‍ന്നാണു മെഡിക്കല്‍ കോളജ് പോലീസ് ആരോഗ്യപ്രവര്‍ത്തകരെ കുറ്റക്കാരനെന്നു കണ്ടെത്തി കുന്ദമംഗലം കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.

 

Latest