Connect with us

Kerala

എം വി ജയരാജന്റെ ഫോട്ടോ വച്ച് വ്യാജ പ്രചാരണം നടത്തിയ യുവാവിനെ കണ്ടെത്താന്‍ പോലീസ് ശ്രമം തുടങ്ങി

പി വി അന്‍വര്‍ മുഖ്യമന്ത്രിയെ ലക്ഷ്യം വയ്ക്കുന്നതിന് പിന്നില്‍ ഒരു കൂട്ടം ജിഹാദികളാണെന്ന് ജയരാജന്‍ പറഞ്ഞെന്നായിരുന്നു വ്യാജ വാര്‍ത്തയുടെ തലക്കെട്ട്.

Published

|

Last Updated

കണ്ണൂര്‍ | സമൂഹത്തില്‍ വര്‍ഗീയ വിഭജനം ലക്ഷ്യമിട്ട് സി പി എം ജില്ലാ സെക്രട്ടറി എം വി ജയരാജന്റെ ഫോട്ടോ വച്ച് വ്യാജ പ്രചാരണം നടത്തിയ യുവാവിനെ കണ്ടെത്താന്‍ പോലീസ് ശ്രമം തുടങ്ങി. എം വി ജയരാജന്റെ ഫോട്ടോ വച്ച് വ്യാജ കാര്‍ഡ് സൃഷ്ടിച്ച മുനീര്‍ ഹാദി എന്നയാള്‍ക്കെതിരെ കണ്ണൂര്‍ ടൗണ്‍ പോലീസ് കേസെടുത്തിരുന്നു.

പി വി അന്‍വര്‍ മുഖ്യമന്ത്രിയെ ലക്ഷ്യം വയ്ക്കുന്നതിന് പിന്നില്‍ ഒരു കൂട്ടം ജിഹാദികളാണെന്ന് ജയരാജന്‍ പറഞ്ഞെന്നായിരുന്നു വ്യാജ വാര്‍ത്തയുടെ തലക്കെട്ട്. ജയരാജന്റെ ചിത്രത്തോടൊപ്പമായിരുന്നു വ്യാജ സ്‌ക്രീന്‍ ഷോട്ട്. ഒരു ചാനലിന്റെ ലോഗോയും ഇതിനായി ഉപയോഗിച്ചിരുന്നു.

തന്റേതെന്ന പേരില്‍ വ്യാജ പ്രസ്താവനയുടെ സ്‌ക്രീന്‍ ഷോട്ട് പ്രചരിച്ചതിനെതിരെ എം വി ജയരാജന്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. ഇയാള്‍ വര്‍ഗീയ വിഭജന ലക്ഷ്യത്തോടെയാണ് ഇങ്ങനെ വ്യാജ പ്രചാരണം നടത്തിയത് എന്ന് എഫ് ഐ ആറില്‍ പറയുന്നു. ഈ വ്യാജ കാര്‍ഡ് പ്രചരിച്ചതിനു പിന്നാലെ വ്യാജ കാര്‍ഡ് പ്രചരിക്കുന്നതില്‍ തങ്ങള്‍ക്ക് പങ്കില്ലെന്ന് ചാനല്‍ വ്യക്തമാക്കിയിരുന്നു.

Latest