ജൂൺ 19 ദേശീയ വായനാദിനം കേരള ഗ്രന്ഥശാല സംഘത്തിൻറെ പ്രചാരകനായിരുന്ന പി എൻ പണിക്കരുടെ ചരമദിനമാണ് നമ്മൾ ദേശീയ വായനാദിനമായിട്ട് ആചരിക്കുന്നത്. പുതിയകാലം വായനയെ എങ്ങനെ സ്വീകരിക്കുന്നു എന്നത് സംബന്ധിച്ച് സജീവമായ ചർച്ചകൾ നടക്കുന്ന സമയത്താണ് ഒരു വായനാദിനത്തെ കൂടി സ്വീകരിക്കുന്നത്. നമുക്കറിയാം ടിപ്പിക്കൽ പുസ്തകങ്ങളിൽ നിന്ന് മാറി ആളുകൾ ഇ-ബുക്കിലേക്ക് മാറിയ കാലവും കഴിഞ്ഞു. ഇപ്പോൾ പോഡ്കാസ്റ്റിലേക്കും ഓഡിയോ ബുക്കുകളിലേക്കും ഒക്കെയായി വായനയുടെ പലതരത്തിലുള്ള രൂപാന്തരങ്ങൾ സംഭവിച്ചുകൊണ്ടിരിക്കുകയാണ്.
ഈ വായനാദിനത്തിൽ നമ്മുടെ അതിഥിയായി ചേരുകയാണ് പുതിയ കാലത്തിൻറെ എഴുത്തുകാരൻ റിഹാൻ റാഷിദ്. ചുരുങ്ങിയ കാലം കൊണ്ട് നിരവധി പുസ്തകങ്ങൾ എഴുതിയ, ഡിസി ബുക്സ് അടക്കമുള്ള വൻകിട പ്രസാദകരിലൂടെ നിരവധി പുസ്തകങ്ങൾ മലയാളിക്ക് സമ്മാനിച്ച എഴുത്തുകാരനാണ് റിഹാൻ റാഷിദ്. സമ്മിലൂന്നിയിൽ തുടങ്ങി കാകപുരം വരെ എത്തിനിൽക്കുന്ന ആ ജൈത്രയാത്ര തുടരുകയാണ്.
അഭിമുഖം കാണാം..