articles
മാധ്യമ പ്രവര്‍ത്തനം എന്ന രാഷ്ട്രീയം
പത്രാധിപരെ നീക്കി മാര്‍ക്കറ്റിംഗ് മാേനജര്‍മാര്‍ വാര്‍ത്തകള്‍ ൈകകാര്യം െചയ്യുന്ന ഒരു കാലത്ത്, ഭരണകൂട വിമര്‍ശനം രാജ്യദ്രോഹവും കുറ്റകൃത്യവുമായി മാറിയ ഒരു സമയത്ത് ഇന്ത്യന്‍ മാധ്യമരംഗത്തെ ധീരമായ തീരുമാനമാണ് രവിഷ് കുമാറെടുത്തത്. രാഷ്ട്രീയ േനതാക്കളും മാധ്യമങ്ങളും തമ്മിലുള്ള അവിശുദ്ധ ധാരണകള്‍ ശക്തമായി വരുന്ന ഒരു സാഹചര്യത്തില്‍ ഇത്തരമൊരു പ്രതിേഷധവും തീരുമാനവുമുണ്ടാകുന്നത് തന്നെ ആര്‍ജവമുള്ള മാധ്യമ പ്രവര്‍ത്തനം രാജ്യത്ത് അസ്തമിച്ചിട്ടില്ല എന്നതിന്റെ തെളിവാണ്.

“നമസ്‌കാര്‍. മേം രവിഷ് കുമാര്‍’ എന്ന് നിങ്ങളൊരിക്കലും ഇനി എന്‍ ഡി ടി വിയിലൂടെ കേള്‍ക്കില്ല. ഞാനാ പ്രസ്ഥാനത്തില്‍ നിന്ന് രാജിവെച്ചിരിക്കുന്നു.’ രാജ്യത്തെ ഏറ്റവും ശ്രദ്ധേയരായ മാധ്യമ പ്രവര്‍ത്തകരിലൊരാളായ രവിഷ് കുമാര്‍ കഴിഞ്ഞ ദിവസമാണ് എന്‍ ഡി ടി വിയുടെ സീനിയര്‍ എക്‌സിക്യൂട്ടീവ് സ്ഥാനത്ത് നിന്ന് രാജിവെച്ചത്. ചാനലിന്റെ 29.18 ശതമാനം ഓഹരികള്‍ കൈവശമുണ്ടായിരുന്ന പ്രമോട്ടര്‍ കമ്പനിയായ ആര്‍ ആര്‍ പി എച്ചിനെ അദാനി ഗ്രൂപ്പ് ഏറ്റെടുത്തതിന് പിന്നാലെയായിരുന്നു പടിയിറക്കം. സ്വതന്ത്ര മാധ്യമ പ്രവര്‍ത്തനത്തിന്റെ ആവാസവ്യവസ്ഥ തകര്‍ന്നെന്ന് പറഞ്ഞാണ് രവിഷ് കുമാര്‍ തന്റെ പ്രതികരണം സമൂഹ മാധ്യമങ്ങളില്‍ പങ്കുവെച്ചത്. “രാജ്യത്തെ നിയമവ്യവസ്ഥ തകരുകയും അധികാരത്തിലിരിക്കുന്നവര്‍ പലരെയും നിശ്ശബ്ദരാക്കുകയും ചെയ്യുന്നൊരു കാലത്ത് രാജ്യത്തെ ജനങ്ങള്‍ എന്നോട് കാണിച്ച സ്നേഹം അളവറ്റതാണ്. എന്റെ പ്രേക്ഷകരില്ലാതെ എനിക്കൊന്നും ചെയ്യാന്‍ കഴിയുമായിരുന്നില്ല. എന്റെ പുതിയ യൂട്യൂബ് ചാനലിലൂടെയും ഫേസ്ബുക്ക് പേജിലൂടെയും ഈ ജോലി ഞാന്‍ തുടരുന്നതാണ്.’ എന്‍ ഡി ടി വി ഡയറക്ടര്‍ ബോര്‍ഡില്‍ നിന്ന് സ്ഥാപക പത്രാധിപന്മാരായ പ്രണോയ് റോയിയും രാധിക റോയിയും നേരത്തേ രാജിവെച്ചിരുന്നു.
രാജി പ്രഖ്യാപനം മുതല്‍ തൊട്ടടുത്ത രണ്ട് ദിവസം ട്വീറ്റുകളിലും ട്രെന്‍ഡിംഗായിരുന്നു രവിഷ് കുമാര്‍. നട്ടെല്ലുള്ള ജേര്‍ണലിസത്തിന്റെ ഇന്ത്യന്‍ മാതൃകയെന്ന് രവിഷിനെക്കുറിച്ച് സോഷ്യല്‍ മീഡിയയും അന്തര്‍ദേശീയ മാധ്യമങ്ങളും വാഴ്ത്തിപ്പറഞ്ഞു. കുറച്ചുനാളുകളായി രവിഷ് കുമാര്‍ സജീവമായിരുന്ന സ്വന്തം പേരിലുള്ള യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രിപ്ഷന്‍ ദശലക്ഷം കടന്ന് കുതിക്കുകയും ചെയ്തു. പത്രാധിപരെ നീക്കി മാര്‍ക്കറ്റിംഗ് മാേനജര്‍മാര്‍ വാര്‍ത്തകള്‍ െെകകാര്യം െചയ്യുന്ന ഒരു കാലത്ത്, ഭരണകൂട വിമര്‍ശനം രാജ്യദ്രോഹവും കുറ്റകൃത്യവുമായി മാറിയ ഒരു സമയത്ത് ഇന്ത്യന്‍ മാധ്യമരംഗത്തെ ധീരമായ തീരുമാനമാണ് രവിഷ് കുമാറെടുത്തത്. രാഷ്ട്രീയ േനതാക്കളും മാധ്യമങ്ങളും തമ്മിലുള്ള അവിശുദ്ധ ധാരണകള്‍ ശക്തമായി വരുന്ന ഒരു സാഹചര്യത്തില്‍ ഇത്തരമൊരു പ്രതിേഷധവും തീരുമാനവുമുണ്ടാകുന്നത് തന്നെ ആര്‍ജവമുള്ള മാധ്യമ പ്രവര്‍ത്തനം രാജ്യത്ത് അസ്തമിച്ചിട്ടില്ല എന്നതിന്റെ തെളിവാണ്.
ഭോജ്പുരി സംസാരിക്കുന്ന ബിഹാറുകാരനായ രവിഷ് കുമാര്‍ നിലപാടുകളുടെ മാധ്യമ മുഖമാണ്. രാജ്യത്തെ വാര്‍ത്താ വിതരണ മേഖലയില്‍ ഇംഗ്ലീഷ് ഭാഷയിലുള്ള വാര്‍ത്താ ചാനലുകളുടെ അപ്രമാദിത്തത്തില്‍ നിന്ന് ഹിന്ദിയും ഉറുദുവും മറാഠിയും ബംഗാളിയും ഒരേ പ്രാധാന്യത്തോടെ സമീപിക്കേണ്ട ഭാഷകളാണെന്ന് പ്രേക്ഷകരെ പഠിപ്പിച്ചത് രവിഷ് കുമാറിന്റെ ഇടപെടലുകളായിരുന്നു. ഹിന്ദി ഭാഷ അടിച്ചേല്‍പ്പിക്കാനുള്ള ശ്രമങ്ങള്‍ കേന്ദ്ര സര്‍ക്കാറിന്റെ ഭാഗത്ത് നിന്നുണ്ടായപ്പോള്‍ അതിലെ രാഷ്ട്രീയ ലക്ഷ്യങ്ങളെക്കുറിച്ച് കൃത്യമായി സംസാരിച്ച അപൂര്‍വം മാധ്യമ പ്രവര്‍ത്തകരില്‍ ഒരാള്‍. രാജ്യത്തെ പ്രമുഖ മാധ്യമങ്ങളെല്ലാം ജെ എന്‍ യു വിദ്യാര്‍ഥികളെ രാജ്യദ്രോഹികളാക്കി ചിത്രീകരിച്ച് വ്യാജവാര്‍ത്തകള്‍ ബ്രോഡ്കാസ്റ്റ് ചെയ്ത നിര്‍ണായക സമയത്ത് അത്തരം വാര്‍ത്തകളല്ല ശരിയെന്ന് പറയാനും ഈ ധീരനായ മാധ്യമ പ്രവര്‍ത്തകനായിരുന്നു മുന്നിലുണ്ടായിരുന്നത്. ന്യൂസ്‌റൂമില്‍ സാധാരണക്കാരുടെ ശബ്ദമായി മാറാന്‍ രവിഷ് കുമാറിന് സാധിച്ചു എന്നത് തന്നെയാണ് അദ്ദേഹത്തെ വ്യത്യസ്തനാക്കുന്നത്. ജനാധിപത്യത്തിനും മതേതര മൂല്യങ്ങള്‍ക്കും വേണ്ടി ശബ്ദിക്കുന്ന വളരെ ചുരുക്കം ചിലരാണ് നിലവില്‍ രാജ്യത്തെ വാര്‍ത്താ ചാനലുകളിലുള്ളത്. എന്‍ ഡി ടി വിയില്‍ നിന്ന് രവിഷ് കുമാര്‍ പടിയിറങ്ങുന്നതോടെ അത്തരം കരുത്തുറ്റ ശബ്ദങ്ങളാണ് ന്യൂസ്‌റൂമുകളില്‍ നിന്ന് അസ്തമിക്കുന്നത്. ലൈംഗിക പീഡനക്കേസില്‍ മാധ്യമ പ്രവര്‍ത്തകനും പിന്നീട് രാഷ്ട്രീയ നേതാവുമായ എം ജെ അക്ബറിനെ രവിഷ് കുമാര്‍ ചോദ്യം ചെയ്ത സന്ദര്‍ഭം രാജ്യത്തെ മാധ്യമ ചരിത്രത്തിന്റെ കൂടി ഭാഗമാണ്. അന്ന് അദ്ദേഹത്തിന് എം ജെ അക്ബറില്‍ നിന്ന് നേരിടേണ്ടി വന്നത് അസഭ്യവര്‍ഷമായിരുന്നു. “എന്റെ അമ്മക്ക് ആരാണ് ഒരു ന്യൂസ് ആങ്കര്‍ എന്നറിയില്ല. പക്ഷേ അവരുടെ മകനെ ആരെങ്കിലും തെറി വിളിച്ചാല്‍ അവര്‍ക്ക് വേദനിക്കും.’ ഇങ്ങനെയായിരുന്നു അക്ബറിന് അദ്ദേഹം എഴുതിയ കത്തിലുണ്ടായിരുന്ന പ്രതികരണം. അത്രമേല്‍ സാധാരണക്കാരുടെ ജേര്‍ണലിസ്റ്റ്.
1996ലാണ് രവിഷ് കുമാര്‍ എന്‍ ഡി ടി വിയില്‍ ജോയിന്‍ ചെയ്യുന്നത്. ബാബരി മസ്ജിദ് തകര്‍ത്തതിന് ശേഷം ബി ജെ പി സര്‍ക്കാര്‍ അധികാരത്തിലേറിയ നിര്‍ണായകമായ ഒരു സമയമായിരുന്നു അത്. രാജ്യത്ത് വളര്‍ന്നുവരുന്ന വര്‍ഗീയ വിഭജനം രവിഷ് കുമാറിലെ മാധ്യമ പ്രവര്‍ത്തകനെ അസ്വസ്ഥനാക്കി. തന്റെ അത്തരം അസ്വസ്ഥതകള്‍ പങ്കുവെക്കാന്‍ മാത്രം വിശാലമായിരുന്നു ആ ന്യൂസ്‌റൂം. ആദ്യം വിവര്‍ത്തകനായും പിന്നീട് ഫീല്‍ഡ് റിപോര്‍ട്ടറായും ഒടുവില്‍ അവതാരകനായും അദ്ദേഹം എന്‍ ഡി ടി വിയില്‍ പ്രവര്‍ത്തിച്ചു. അവതാരകനായെത്തിയ പ്രൈം ടൈം ഷോ രാജ്യത്ത് ഏറ്റവുമധികം ആളുകള്‍ കാണുന്ന പരിപാടിയായി മാറി. ഇതിന് പുറമെ, ഹം ലോഗ്, രവിഷ് കി റിപോര്‍ട്ട്, ദേശ് കി ബാത്ത് എന്നിങ്ങനെ വിവിധ വാര്‍ത്താധിഷ്ഠിത പരിപാടികളിലൂടെ അദ്ദേഹം ജനഹൃദയങ്ങളിലേക്ക് ചേക്കേറി. ഒരു കഥപറച്ചിലുകാരന്റെ കൗശലത്തോടെയുള്ള അവതരണ രീതിയും സങ്കീര്‍ണമായ വിഷയങ്ങള്‍ ലളിതമായി അവതരിപ്പിക്കാനുള്ള കഴിവും അദ്ദേഹത്തിന്റെ റിപോര്‍ട്ടുകളെ ചുരുങ്ങിയ കാലംകൊണ്ട് ജനകീയമാക്കി. തന്റെ നിലപാടുകളുടെ പേരില്‍ രവിഷ് കുമാറിന് നിരവധി തവണ വധഭീഷണി നേരിടേണ്ടി വന്നു. അതേസമയം, അന്തര്‍ദേശീയ രംഗത്ത് രാജ്യത്തെ മികവുറ്റ മാധ്യമ പ്രവര്‍ത്തകരുടെ ലിസ്റ്റില്‍ എന്നും അദ്ദേഹമുണ്ടായിരുന്നു. മാഗ്സസെ അവാര്‍ഡ് 2019ല്‍ രവിഷ് കുമാറിനെ തേടിയെത്തി. ശബ്ദമില്ലാത്തവരുടെ ശബ്ദമാകാന്‍ മാധ്യമ പ്രവര്‍ത്തനത്തെ ഉപയോഗപ്പെടുത്തി എന്നാണ് അന്ന് അവാര്‍ഡ് നിര്‍ണയ സമിതി രവിഷിനെക്കുറിച്ച് പറഞ്ഞത്. അക്ഷരാര്‍ഥത്തില്‍ അദ്ദേഹം അങ്ങനെയായിരുന്നു. മാധ്യമ മേഖലയിലാകെ വലിയ വ്യതിയാനം സംഭവിച്ച 2019ല്‍ ലഭിച്ച അവാര്‍ഡിന് ആ അര്‍ഥത്തില്‍ പകിട്ട് ഏറെയാണ്. മികച്ച മാധ്യമ പ്രവര്‍ത്തകനുള്ള രാംനാഥ് ഗോയങ്കെ പുരസ്‌കാരം 2013ലും 2017ലും ലഭിച്ചു. ഇതിനുപുറമെ, മാധ്യമ പ്രവര്‍ത്തനത്തിനുള്ള ഗൗരി ലങ്കേഷ് അവാര്‍ഡ്, പ്രഥമ കുല്‍ദീപ് നയ്യാര്‍ ജേര്‍ണലിസം അവാര്‍ഡ്, ഹിന്ദി ജേര്‍ണലിസത്തിനുള്ള ഗണേഷ് ശങ്കര്‍ വിദ്യാര്‍ഥി അവാര്‍ഡ് എന്നിവക്കും അര്‍ഹനായി. ഇന്ത്യന്‍ എക്സ്പ്രസ്സ് 2016ല്‍ പ്രസിദ്ധീകരിച്ച ഏറ്റവും സ്വാധീനമുള്ള 100 ഇന്ത്യക്കാരുടെ പട്ടികയിലും രവിഷ് കുമാര്‍ ഇടം പിടിച്ചിരുന്നു.
സാധാരണക്കാര്‍ക്ക് മനസ്സിലാകുന്ന ഭാഷയില്‍ വാര്‍ത്തകള്‍ അവതരിപ്പിക്കാനും അവരെ ബാധിക്കുന്ന വിഷയങ്ങള്‍ പ്രൈം ടൈമില്‍ ചര്‍ച്ച ചെയ്യാനും രവിഷ് കുമാറിന് സാധിച്ചു. ഇത് പക്ഷേ, പുതിയ ഇന്ത്യയില്‍ അസാമാന്യ ധൈര്യം ആവശ്യമുള്ള കാര്യമാണ്. അതുകൊണ്ട് തന്നെയാണ് കോര്‍പറേറ്റ് ചങ്ങാത്തമുള്ള ഏതൊരാളുടെയും അനിഷ്ടം സമ്പാദിക്കുന്ന മാധ്യമ പ്രവര്‍ത്തകനായി അദ്ദേഹം മാറിയതും. പൗരത്വ ഭേദഗതി ബില്ലിനെതിരെ ഡല്‍ഹിയില്‍ നടന്ന ശഹീന്‍ ബാഗ് സമരം, കര്‍ഷക സമരം ഉള്‍പ്പെടെ കേന്ദ്ര സര്‍ക്കാറിനെതിരെ സമീപകാലത്ത് നടന്ന ജനകീയ സമരങ്ങളെ ഏറ്റവും മികച്ച രീതിയില്‍ കവര്‍ ചെയ്യാന്‍ മുമ്പിലുണ്ടായിരുന്നതും രവിഷ് കുമാറും അദ്ദേഹത്തിന്റെ ചാനലുമായിരുന്നു. അതേസമയം, 2022 ആഗസ്റ്റ് മുതല്‍ എന്‍ ഡി ടി വി സംപ്രേക്ഷണം ചെയ്യുന്ന വാര്‍ത്തകളുടെ ഉള്ളടക്കത്തിലും വിന്യാസത്തിലുമെല്ലാം പ്രകടമായ മാറ്റങ്ങള്‍ കണ്ടുതുടങ്ങി. കേന്ദ്ര സര്‍ക്കാറിനെ സംരക്ഷിക്കാനുള്ള സമ്മര്‍ദം ശക്തമാകുകയും അതനുസരിച്ചുള്ള മാറ്റങ്ങള്‍ കൊണ്ടുവരാന്‍ ന്യൂസ്‌റൂമിനുള്ളില്‍ മാധ്യമ പ്രവര്‍ത്തകര്‍ നിര്‍ബന്ധിതരാകുകയും ചെയ്തു. സ്വാഭാവികമായും കൃത്യമായ നിലപാടുള്ള മധ്യമ പ്രവര്‍ത്തകന്‍ എന്ന നിലയില്‍ രവിഷ് കുമാറിനെയും ഈ മാറ്റം സാരമായി ബാധിച്ചു. കോര്‍പറേറ്റ് താത്പര്യങ്ങള്‍ക്ക് വേണ്ടി രാഷ്ട്രീയ നിലപാടെടുക്കേണ്ടി വരികയെന്ന ആത്മഹത്യാപരമായ മാറ്റത്തോട് ചേര്‍ന്നുനില്‍ക്കാന്‍ അദ്ദേഹത്തിലെ നീതിബോധം ഒരിക്കലും തയ്യാറായിരുന്നില്ല. സധീരം പടിയിറങ്ങി.
െതാണ്ണൂറുകള്‍ക്ക് േശഷമാണ് കോര്‍പറേറ്റുകള്‍ ഇന്ത്യന്‍ മാധ്യമരംഗത്ത് വലിയ നിേക്ഷപങ്ങള്‍ നടത്തുന്നത്. എണ്ണക്കമ്പനികളും റിയല്‍ എേസ്റ്ററ്റ് പ്രമുഖരും മാധ്യമ സ്ഥാപനങ്ങള്‍ വാങ്ങിക്കൂട്ടി. ഈ പശ്ചാത്തലത്തിലാണ്, 1993 നവംബര്‍ 13ന് അന്നുവരെ ഇന്ത്യയിെല ഏറ്റവും ജനകീയ പ്രസിദ്ധീകരണമായിരുന്ന ഇല്ലസ്ട്രേറ്റഡ് വീക്ക്‌ലി പ്രസിദ്ധീകരണം നിര്‍ത്തുന്നത്. അേത വര്‍ഷമാണ് ഏഷ്യയില്‍ െെടം മാഗസിന്‍ പ്രസിദ്ധീകരണം ആരംഭിക്കുന്നത്. അെതാരു യാദൃച്ഛികതയായിരുന്നില്ല. മുംെെബ ആസ്ഥാനമാക്കി ഇന്ത്യയില്‍ നിന്ന് പ്രസിദ്ധീകരിച്ചിരുന്ന അന്താരാഷ്ട്ര പ്രചാരമുള്ള ഇംഗ്ലീഷ് വാരികയായിരുന്നു ദി ഇല്ലസ്ട്രേറ്റഡ് വീക്ക്‌ലി ഒാഫ് ഇന്ത്യ. ഈ പ്രസിദ്ധീകരണത്തിെന്റ െഷയറുകള്‍ വാങ്ങി ഏറ്റവും വലിയ നിക്ഷേപം ഇറക്കിയത് െെടം മാഗസിനായിരുന്നു. അവര്‍ക്ക് ഏഷ്യയില്‍ അവതരിക്കാന്‍ ദി ഇല്ലസ്ട്രേറ്റഡ് വീക്ക്‌ലി പ്രസിദ്ധീകരണം നിര്‍ത്തണമായിരുന്നു. അങ്ങനെയാണ് െെടം മാഗസിന്‍ ദി ഇല്ലസ്ട്രേറ്റഡ് വീക്ക്‌ലി വിലകൊടുത്ത് സ്വന്തമാക്കുകയും അടച്ചുപൂട്ടുകയും െചയ്തത്. സാമ്പത്തിക പരാധീനതയുെട വക്കിെലത്തിയ ദി ഇല്ലസ്ട്രേറ്റഡ് വീക്ക്‌ലി മാേനജ്‌െമന്റ്, െെടം മാഗസിന്‍ േപാലുള്ള ഒരു അന്തര്‍േദശീയ മാധ്യമ സ്ഥാപനം തങ്ങളുെട മാഗസിനില്‍ നിേക്ഷപമിറക്കാന്‍ തയ്യാറാെണന്നറിഞ്ഞപ്പോള്‍ പലതും സ്വപ്‌നം കണ്ടിരുന്നു. ദി ഇല്ലസ്ട്രേറ്റഡ് വീക്ക്‌ലിയുെട അന്താരാഷ്ട്ര രംഗത്തെ വളര്‍ച്ചയും നിലവാരവും പ്രചാരവുെമല്ലാം നിേക്ഷപമിറക്കിയ െതാട്ടടുത്ത ദിവസം തന്നെ അവസാനിച്ചു. ഇതാണ് കോര്‍പറേറ്റ് ഭീമന്മാര്‍ മാധ്യമരംഗത്ത് നടത്തിവരുന്ന കച്ചവടം.
വാര്‍ത്തകളേക്കാള്‍ കൂടുതല്‍ പ്രാധാന്യവും സ്‌േപസും പരസ്യങ്ങള്‍ക്കാെണന്നും അതിനാല്‍ മാര്‍ക്കറ്റിംഗ് എഡിറ്റര്‍മാരാണ് ഒാേരാ മാധ്യമ സ്ഥാപനത്തിലും േവണ്ടതെന്നുമുള്ള കേമ്പാള കേന്ദ്രീകൃത മാധ്യമ പ്രവര്‍ത്തന രീതിക്ക് െെടംസ് ഒാഫ് ഇന്ത്യ തുടക്കമിട്ടു. അധികം താമസിയാെത വരുമാനത്തിെന്റ വലുപ്പമനുസരിച്ച് മാധ്യമ സ്ഥാപനങ്ങളും മാധ്യമ പ്രവര്‍ത്തകരും വാര്‍ത്തകളും മുേന്നാട്ടുേപായി. മാധ്യമ സ്ഥാപനങ്ങളുടെയോ ഉടമകളുടെയോ രാഷ്ട്രീയത്തിനപ്പുറത്തേക്ക് വിപണി കേന്ദ്രീകൃത മാധ്യമ പ്രവര്‍ത്തനം വളര്‍ന്നു. പുതിയ പ്രതിഭകള്‍ വന്നു. അവര്‍ എേപ്പാഴും മാര്‍ക്കറ്റിന് ഫിറ്റായ മാധ്യമ പ്രവര്‍ത്തകരായിരുന്നു. സ്വന്തമായ അഭിപ്രായമോ രാഷ്ട്രീയമോ ഇല്ലാത്ത പ്രൊഫഷനലുകള്‍ ആയിരുന്നു പുതുതലമുറയിെല മികച്ച പത്രപ്രവര്‍ത്തകര്‍. വാര്‍ത്തകള്‍ റിപോര്‍ട്ട് െചയ്യുന്നവര്‍ തീര്‍ച്ചയായും ചാനല്‍ ഉടമകളുെട ആദർശത്തോടും നിലപാടുകളോടും കൂറുപുലര്‍ത്തുന്നവരാകുേമ്പാഴാണ് നിേക്ഷപകരുെട നിര്‍േദശങ്ങളനുസരിക്കുന്ന അച്ചടക്കമുള്ള ഒരു വാര്‍ത്താ ചാനല്‍ ഉണ്ടാകൂ. ഇതാണ് പുതിയ കാലത്തെ മാധ്യമ പ്രവര്‍ത്തനം.
ശക്തമായ നിലപാടുകള്‍ എടുക്കുന്ന പത്രാധിപന്മാര്‍ പിന്തിരിപ്പന്മാേരാ രാജ്യദ്രോഹികളോ ആകുകയും ഭരണകൂട താത്പര്യങ്ങള്‍ േചാദ്യം െചയ്യുന്ന മാധ്യമ പ്രവര്‍ത്തകര്‍ അേയാഗ്യരോ അവഗണിക്കപ്പെടേണ്ടവരോ ആയി മാറുകയും െചയ്യുന്ന പ്രവണത േമാദി ഭരണകാലത്തെ ശ്രദ്ധേയമായ മാറ്റമായിരുന്നു. പ്രമുഖരായ പല േജര്‍ണലിസ്റ്റുകള്‍ക്കും വര്‍ഷങ്ങളായി േസവനം െചയ്തുവന്ന മാധ്യമ സ്ഥാപനങ്ങളിൽ നിന്ന് പടിയിറങ്ങേണ്ടി വന്നത് ഇൗ പ്രവണതയുെട ഒരു സ്വാഭാവിക പരിണതിയായിരുന്നു. സ്വന്തമായ നിലപാടുള്ള പത്രാധിപരെ രാജിവെപ്പിക്കുക എന്നത് മാധ്യമ സ്ഥാപനങ്ങളിലെ പതിവായി മാറി. അല്ലെങ്കില്‍ സ്വയം ഒഴിഞ്ഞുപോകുക. ഇങ്ങനെ അപ്രത്യക്ഷരാകുന്ന പത്രാധിപന്മാര്‍ ജനാധിപത്യത്തെ ദുര്‍ബലപ്പെടുത്തുന്ന േകാര്‍പേററ്റ്, രാഷ്ട്രീയ അജന്‍ഡകളുെട ഇരകളായിരുന്നു. േകാര്‍പറേറ്റ് േമലധികാരികളും രാഷ്ട്രീയ പ്രമുഖരും ശത്രുക്കളായി കാണുന്ന ഇത്തരം മാധ്യമ പ്രവര്‍ത്തകരെ പരമാവധി െസലക്റ്റ് െചയ്യാതിരിക്കാന്‍ പോലും മാധ്യമ സ്ഥാപനങ്ങള്‍ ശ്രദ്ധിച്ചുപോന്നു. ന്യൂസ് ഏജന്‍സികള്‍ക്കുള്ളില്‍ േപാലും ഭരണകൂട വിമര്‍ശനങ്ങള്‍ ഉയര്‍ത്തുന്നവര്‍ക്ക് ആയുസ്സില്ല.
കഴിഞ്ഞ ദിവസം പുറത്തുവിട്ട വീഡിയോയില്‍ മുഖ്യധാരാ മാധ്യമങ്ങളെ രവിഷ് കുമാര്‍ നിശിതമായി വിമര്‍ശിക്കുന്നുണ്ട്. “ഈ രാജ്യത്ത് ധാരാളം വാര്‍ത്താ ചാനലുകളുണ്ട്. എല്ലാം ഏറിയോ കുറഞ്ഞോ “ഗോഡി മീഡിയ’യാണ്. അവര്‍ നടത്തുന്നത് മാധ്യമ പ്രവര്‍ത്തനമാണെന്നാണ് അവര്‍ അവകാശപ്പെടുന്നത്. എന്നാല്‍ മാധ്യമ പ്രവര്‍ത്തനത്തിന്റെ അടിസ്ഥാന തത്ത്വങ്ങള്‍ പോലും അവര്‍ പാലിക്കുന്നില്ല. ലക്ഷക്കണക്കിന് വിദ്യാര്‍ഥികള്‍ മാധ്യമ പ്രവര്‍ത്തനം പഠിച്ചിറങ്ങുന്നു. നിര്‍ഭാഗ്യവശാല്‍ അവര്‍ക്ക് ഈ ഗോഡി മീഡിയയുടെ ഏജന്റാകാനാണ് നിയോഗം. ഇവിടെ മാധ്യമ പ്രവര്‍ത്തനത്തിന്റെ യാതൊന്നും അവശേഷിക്കുന്നില്ല.’ ഈ ഏജന്‍സിയിലെ അടിമത്വത്തെക്കുറിച്ച് അദ്ദേഹത്തിന് നല്ല ധാരണയുണ്ടായിരുന്നു. സ്വന്തമായി നിലപാടില്ലാത്ത ഒരു മാധ്യമ പ്രവര്‍ത്തകന്‍ എന്നാല്‍ സ്വയം ഒന്നുമല്ലാതാകുക എന്നാണര്‍ഥം എന്ന് മറ്റാരെക്കാളും രവിഷ് കുമാറിന് ബോധ്യമുണ്ടായിരുന്നു. യഥാര്‍ഥത്തില്‍ ഈ ബോധ്യമാണ് രാജ്യത്തെ മാധ്യമ മേഖലയില്‍ നിന്ന് പതുക്കെ അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്നത്. അതിനെതിരെയുള്ള തിരുത്തുകളില്‍ രവിഷ് കുമാറിന്റെ ഈ തീരുമാനത്തിന് വലിയ രാഷ്ട്രീയ പ്രാധാന്യമുണ്ട്. മാധ്യമ പ്രവര്‍ത്തനം എന്ന മഹത്തായ രാഷ്ട്രീയം.