Connect with us

International

മാര്‍പാപ്പയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു

ആരോഗ്യനിലയില്‍ മാറ്റമില്ലെന്ന് വത്തിക്കാന്‍ അറിയിച്ചു

Published

|

Last Updated

വത്തിക്കാന്‍ സിറ്റി |  ആശുപത്രിയില്‍ ചികിത്സയില്‍ക്കഴിയുന്ന ഫ്രാന്‍സിസ് മാര്‍പാപ്പയുടെ നില ഗുരുതരമായി തന്നെ തുടരുന്നു. ആരോഗ്യനിലയില്‍ മാറ്റമില്ലെന്ന് വത്തിക്കാന്‍ അറിയിച്ചു. ഇന്നലെ മാര്‍പാപ്പയെ പതിവ് സിടി സ്‌കാന്‍ പരിശോധനക്ക് വിധേയനാക്കി. കഴിഞ്ഞ ദിവസം മാര്‍പ്പയുടെ ആരോഗ്യനിലയില്‍ നേരിയ പുരോഗതിയുണ്ടെന്ന് വത്തിക്കാന്‍ അറിച്ചിരുന്നു.

ബ്രോങ്കൈറ്റിസ് ബാധയെ തുടര്‍ന്ന് ഈമാസം പതിനാലിനാണ് മാര്‍പാപ്പയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇതിന് പുറമെ വൃക്കകള്‍ക്കും തകരാര്‍ സംഭവിച്ചിട്ടുണ്ട്. ഗസ്സയിലെ ഇടവക വികാരിയുമായി മാര്‍പാപ്പ ഫോണില്‍ സംസാരിച്ചതായും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.88കാരനായ മാര്‍പാപ്പയെ റോമിലെ ജെമെല്ലി ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്.

 

Latest