International
മാര്‍പാപ്പ അടുത്ത വര്‍ഷം ഇന്ത്യ സന്ദര്‍ശിക്കും
രണ്ട് പതിറ്റാണ്ടിനുശേഷമാണ് ഒരു മാര്‍പാപ്പ ഇന്ത്യ സന്ദര്‍ശിക്കുന്നത്

സുഡാന്‍|മാര്‍പാപ്പ അടുത്ത വര്‍ഷം ഇന്ത്യ സന്ദര്‍ശിക്കും. മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായാണ് മാര്‍പാപ്പ ഇക്കാര്യം പറഞ്ഞത്. സുഡാന്‍ സന്ദര്‍ശനത്തിന് ശേഷമാണ് മാര്‍പാപ്പയുടെ പ്രതികരണം.
കഴിഞ്ഞ വര്‍ഷം പ്രധാനമന്ത്രി നരേന്ദ്ര മോദി മാര്‍പാപ്പയെ ഇന്ത്യയിലേക്ക് ക്ഷണിച്ചിരുന്നു. അദ്ദേഹത്തിന്റെ ക്ഷണം ഫ്രാന്‍സീസ് മാര്‍പാപ്പ സ്വീകരിക്കുകയും ചെയ്തിരുന്നു. രണ്ട് പതിറ്റാണ്ടിനു ശേഷമാണ് ഒരു മാര്‍പാപ്പ ഇന്ത്യ സന്ദര്‍ശിക്കുന്നത്. 1999 ല്‍ ജോണ്‍പോള്‍ രണ്ടാമന്‍ മാര്‍പാപ്പയാണ് അവസാനമായി ഇന്ത്യ സന്ദര്‍ശിച്ചത്.
---- facebook comment plugin here -----