എം വി ഗോവിന്ദന്‍ നയിക്കുന്ന ജനകീയ പ്രതിരോധ ജാഥ ഇന്ന് സമാപിക്കും
സീതാറാം യെച്ചൂരി ഉദ്ഘാടനം ചെയ്യും
തിരുവനന്തപുരം | സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ നയിക്കുന്ന ജനകീയ പ്രതിരോധ ജാഥഇന്ന് തിരുവനന്തപുരത്ത് സമാപിക്കും.
വൈകിട്ട് അഞ്ചുമണിക്ക് പുത്തരിക്കണ്ടം മൈതാനത്തു നടക്കുന്ന സമാപന സമ്മേളനം ജന.സെക്രട്ടറി സീതാറാം യെച്ചൂരി ഉദ്ഘാടനം ചെയ്യും. മുതിര്‍ന്ന നേതാക്കളും മന്ത്രിമാരും പങ്കെടുക്കും.
രാവിലെ മാസ്‌കോട്ട് ഹോട്ടലില്‍ പൗരപ്രമുഖരുമായി എംവി ഗോവിന്ദന്‍ ചര്‍ച്ച നടത്തും. കുന്നത്തുകാല്‍, നെയ്യാറ്റിന്‍കര, കാഞ്ഞിരംകുളം എന്നിവിടങ്ങളിലെ സ്വീകരണത്തിനു ശേഷമാണ് പുത്തരിക്കണ്ടത്തേക്ക് ജാഥ എത്തുക.
കഴിഞ്ഞമാസം 20ന് കാസര്‍ഗോഡ് നിന്ന് ആരംഭിച്ച ജാഥ എല്ലാ നിയമസഭാ മണ്ഡലങ്ങളിലും പര്യടനം പൂര്‍ത്തിയാക്കി 29 ദിവസം നീണ്ട യാത്രക്കു ശേഷമാണു സമാപിക്കുന്നത്.
---- facebook comment plugin here -----