Kerala
തണ്ണീകൊമ്പന്റെ മരണം ഹൃദയാഘാതം മൂലമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്
കാലിലെ മുഴ പഴുത്തതായും ഞരമ്പിൽ അമിതമായി കൊഴുപ്പ് അടിഞ്ഞതായും പോസ്റ്റ്മോർട്ടത്തിൽ കണ്ടെത്തി.
മാനന്തവാടി | മയക്കു വെടിവെച്ച് നാടുകടത്തിയ തണ്ണീർ കൊമ്പന്റെ മരണകാരണം സമ്മദർദത്തെ തുടർന്നുണ്ടായ ഹൃദയാഘാതമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. കാലിലെ മുഴ പഴുത്തതായും ഞരമ്പിൽ അമിതമായി കൊഴുപ്പ് അടിഞ്ഞതായും പോസ്റ്റ്മോർട്ടത്തിൽ കണ്ടെത്തി.
വെള്ളിയാഴ്ച മാനന്തവാടിയിൽ നാട്ടിലിറങ്ങി ഭീതിപരത്തിയ കൊമ്പനെ മയക്കുവെടിവെച്ച് പിടികൂടി രാത്രിയോടെ കർണാടക വനംവകുപ്പിന് കൈമാറുകയായിരുന്നു. തുടർന്ന് ഇന്ന് പുലർച്ചെയാണ് കൊമ്പൻ ചരിഞ്ഞത്.
കര്‍ണാടകയിലെ ഹാസനില്‍നിന്ന് രണ്ടാഴ്ച മുമ്പ് തണ്ണീകൊമ്പനെ പിടികൂടി ബന്ദിപ്പുര്‍ വനത്തില്‍ തുറന്നുവിട്ടിരുന്നു. ഇതിന് ശേഷം ഇന്നലെ മാനന്തവാടിയിൽ എത്തിയതോടെ വീണ്ടും മയക്കുവെടിവെച്ച് പിടികൂടി. 20 ദിവസത്തെ ഇടവേളയ്ക്കിടെ രണ്ടുതവണയാണ് കൊമ്പനെ മയക്കുവെടിവെച്ച് പിടികൂടിയത്.