National
നാല് മണിക്കൂറോളം വൈദ്യുതി മുടങ്ങി; ഛത്തീസ്ഗഢിലെ ആശുപത്രിയില്‍ നാല് നവജാത ശിശുക്കള്‍ മരിച്ചു
ഛത്തീസ്ഗഢിലെ അംബികാപുര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലാണ് സംഭവം.
അംബികാപുര്‍ | ആശുപത്രി ഐ സി യുവിലെ വൈദ്യുതി മുടക്കം കവര്‍ന്നെടുത്തത് നാല് കുരുന്നു ജീവന്‍. ഛത്തീസ്ഗഢിലെ അംബികാപുര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലാണ് സംഭവം. നാല് മണിക്കൂറോളമാണ് വൈദ്യുതി തടസപ്പെട്ടത്.
സംഭവത്തില്‍ ഛത്തീസ്ഗഢ് സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. ആശുപത്രി അധികൃതരുടെ ഭാഗത്ത് വീഴ്ച സംഭവിച്ചിട്ടുണ്ടോയെന്ന് പരിശോധിക്കും. ശക്തമായ നടപടി സ്വീകരിക്കുമെന്ന് സംസ്ഥാന ആരോഗ്യ വകുപ്പ് വ്യക്തമാക്കി.
---- facebook comment plugin here -----