Connect with us

murder

ഗര്‍ഭിണിയെ വീടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തി

ഭര്‍ത്താവ് നിഖിലിനെ തമിഴ്‌നാട്ടില്‍ നിന്ന് പോലീസ് പിടികൂടി

Published

|

Last Updated

പാലക്കാട് | ഗര്‍ഭിണിയായ യുവതിയെ വീടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തി. കരിമ്പ വെട്ടം പടിഞ്ഞാകരയില്‍ സജിതയാണ് (26) മരിച്ചത്. ഇന്ന് രാവിലെയാണ് സജിതയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഭാര്യയെ കൊലപ്പെടുത്തിയ ശേഷം നാടുവിട്ട ഭര്‍ത്താവ് നിഖിലിനെ തമിഴ്‌നാട്ടില്‍ നിന്ന് പോലീസ് പിടികൂടി.

സംഭവശേഷം ഇവരുടെ മക്കളെയും ഭര്‍ത്താവിനെയും കാണാലില്ലായിരുന്നു. ഇരുവരും ഇന്നലെ രാത്രി വഴക്കു കൂടിയതായും രണ്ടു കുട്ടികളുമായി ഭര്‍ത്താവ് പോണ്ടിച്ചേരിയിലേക്ക് കടന്നതായും സംശയമുണ്ടെന്ന് ബന്ധുക്കള്‍ പറയുന്നു.

ഭര്‍ത്താവ് സ്ഥിരമായി മദ്യപിച്ചെത്തി പ്രശ്‌നം ഉണ്ടാക്കാറുണ്ടെന്ന് നാട്ടുകാര്‍ പറഞ്ഞു. പോലീസും വിരലടയാള വിദഗ്ധരും ഡോഗ് സ്‌ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി.

 

Latest