Connect with us

National

പ്രിസ്‌ക്രിപ്ഷനില്‍ ആദ്യം എഴുതേണ്ടത് 'ശ്രീ ഹരി', മരുന്നുകളുടെ പേര് അതിന് താഴെ; നിര്‍ദേശവുമായി മധ്യപ്രദേശ് മുഖ്യമന്ത്രി

ഇംഗ്ലീഷിന് എതിരല്ല. എന്നാല്‍ ദേശീയ ഭാഷയുടെ ബോധവത്കരണം അനിവാര്യമാണെന്നും ചൗഹാന്‍ പറഞ്ഞു.

Published

|

Last Updated

ഭോപ്പാല്‍ | മെഡിക്കൽ വിദ്യാർഥികൾക്ക് ഹിന്ദിയിൽ അധ്യയനം നടത്തുമെന്ന പ്രഖ്യാപനത്തിന് പിന്നാലെ, മറ്റൊരു നിര്‍ദേശവുമായി മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍. ഹിന്ദിയില്‍ കുറിപ്പടി എഴുതാനാകാത്ത ഡോക്ടര്‍മാര്‍, മുകളില്‍ ശ്രീ ഹരി എന്നെഴുതുകയും മരുന്നുവിവരങ്ങള്‍ അതിന് താഴെ കുറിക്കുകയും ചെയ്യണമെന്ന് ചൗഹാന്‍ ഇന്ന് നിര്‍ദേശം നല്‍കി. ഭോപ്പാലില്‍ ഹിന്ദി വ്യാഖ്യാന്‍ പരിപാടിയിലാണ് അദ്ദേഹം ഈ നിര്‍ദേശം മുന്നോട്ടുവെച്ചത്.

ക്രോസിന്‍ മരുന്നാണ് രോഗിക്ക് വേണ്ടതെങ്കില്‍ അത് ഹിന്ദിയില്‍ എഴുതുന്നതിന് എന്താണ് കുഴപ്പമെന്നും അദ്ദേഹം ചോദിച്ചു. ഇംഗ്ലീഷിന് എതിരല്ല. എന്നാല്‍ ദേശീയ ഭാഷയുടെ ബോധവത്കരണം അനിവാര്യമാണെന്നും ചൗഹാന്‍ പറഞ്ഞു.

മെഡിക്കല്‍ വിദ്യാഭ്യാസ മന്ത്രി വിശ്വാസ് സാരംഗ്, ഭോപ്പാല്‍ മേയര്‍ മാള്‍ട്ടി റായ് അടക്കമുള്ളവര്‍ പരിപാടിയില്‍ സംബന്ധിച്ചു. നാളെയാണ് മധ്യപ്രദേശില്‍ ഹിന്ദിയിലുള്ള മെഡിക്കല്‍ പുസ്തകങ്ങള്‍ പുറത്തിറക്കുന്നത്. അനാട്ടമി, ഫിസിയോളജി, ബയോകെമിസ്ട്രി എന്നിവയുടെ ഹിന്ദി പതിപ്പാണ് ഇറക്കുന്നത്. കേന്ദ്ര മന്ത്രി അമിത് ഷായാണ് പ്രകാശനം.

Latest