Connect with us

National

കേന്ദ്ര ബജറ്റ് 2025: 12 ലക്ഷം വരെ ആദായ നികുതി ഇല്ല

മൂന്നാം മോദി സര്‍ക്കാരിന്റെ രണ്ടാമത് ബജറ്റും നിര്‍മല സീതാരാമന്റെ എട്ടാമത് ബജറ്റും ആണിത്

Published

|

Last Updated

ന്യൂഡല്‍ഹി | മധ്യവര്‍ഗത്തിന് ആശ്വാസം പകര്‍ന്ന് കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ അവതരിപ്പിച്ച ബജറ്റ്‌.  മൂന്നാം മോദി സര്‍ക്കാരിന്റെ രണ്ടാമത് ബജറ്റും നിര്‍മല സീതാരാമന്റെ എട്ടാമത് ബജറ്റും  12 ലക്ഷം വരെ ആദായ നികുതി ഇല്ല എന്ന സുപ്രധാനം പ്രഖ്യാപനം നടത്തി.

ബജറ്റ് പ്രഖ്യാപനത്തില്‍ നിന്ന്:

  • നികുതി ഘടനയില്‍ വിപ്ലവകരമായ മാറ്റം; 12 ലക്ഷം വരെ ആദായ നികുതി ഇല്ല
  • ആദായ നികുതി കാലതാമസത്തിന് ശക്ഷാ നടപടികള്‍ ഇല്ല
  • മുതിര്‍ന്ന പൗരന്‍മാരുടെ ടി ഡി എസ് പരിധി ഉയര്‍ത്തി. സ്റ്റാന്റേഡ് ഡിഡക്ഷന്‍  ഒരു ലക്ഷമാക്കി.
  • എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലും പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലും ഇന്റര്‍നെറ്റ്‌
  • ബീഹാറില്‍ നിന്ന് പോഷക സമൃദ്ധമായ താമര വിത്ത് ഉല്‍പ്പാദനം
  • ആദായ നികുതി ഘടന ലളിതമാക്കും
  • മൊബൈല്‍ ഫോണുകള്‍ക്കും ഇലക്ട്രിക് വാഹനങ്ങള്‍ക്കും വിലകുറയും
  • സംസ്ഥാനങ്ങളുമായി ചേര്‍ന്ന് പ്രധാനമന്ത്രി ധാന്യ യോജന
  • ലിഥിയം ബാക്ടിറുകളുടെ കസ്റ്റംസ് തീരുവ ഒഴിവാക്കി
  • ആറ് ജീവന്‍ രക്ഷാ മരുന്നുകള്‍ക്ക് നികുതി ഇളവ്‌
  • 36 ജീവന്‍ രക്ഷാ മരുന്നുകളെ കസ്റ്റംസ് തീരുവയില്‍ നിന്ന് ഒഴിവാക്കി
  • ആദ്യമായി സംരംഭം തുടങ്ങുന്നവര്‍ക്ക് 2 കോടിവരെ വായ്പ
  • ചെറുകിട വ്യാപാരികള്‍ക്ക് അഞ്ചു ലക്ഷം രൂപയുടെ ക്രെഡിറ്റ് കാര്‍ഡ്‌
  • പുതിയ ആദായ നികുതി ബില്ല് അടുത്ത ആഴ്ച
  • സ്വയം സഹായ സംഘങ്ങള്‍ക്ക് ഗ്രാമീണ്‍ ക്രെഡിറ്റ് കാര്‍ഡ്‌
  • 10 വര്‍ഷത്തിനുള്ളില്‍ 100 ചെറുകിട വിമാനത്താവളങ്ങള്‍
  • ബീഹാറില്‍ ഗ്രീന്‍ഫീല്‍ഡ് എയര്‍പോര്‍ട്ട്‌
  • അടുത്ത വര്‍ഷം പതിനായിരം പി എം സ്‌കോളര്‍ഷിപ്പുകള്‍
  • ഇന്‍ഷുറന്‍സ് മേഖലയില്‍ 100 ശതമാനം വിദേശ നിക്ഷേപം
  • കുഞ്ഞുങ്ങള്‍ക്കു പോഷകാഹാരം ഉറപ്പാക്കാന്‍ പ്രത്യേക പദ്ധതി
  • അഞ്ച് ഐ ഐ ടികള്‍ക്ക് അടിസ്ഥാന വികസനത്തിന് അധിക ഫണ്ട്
  • സ്വകാര്യ പങ്കാളിത്തത്തോടെ 50 ടൂറിസം കേന്ദ്രങ്ങള്‍
  • എ ഐ വികസനത്തിന് മികവിന്റെ കേന്ദ്രങ്ങള്‍; 500 കോടി
  • ഡെകെയര്‍ ക്യാന്‍സര്‍ സെന്ററുകള്‍
  • പാലക്കാട് ഐ ഐ ടിക്ക് സഹായം
  • എ ഐ വിദ്യാഭ്യാസത്തിന് കേന്ദ്രം
  • 100 ഗിഗാവാട്ടിന്റെ ആണവ നിലയങ്ങള്‍
  • മെഡിക്കല്‍ ടൂറിസം പ്രോത്സാഹിപ്പിക്കാന്‍ വിസാ ചട്ടങ്ങളില്‍ ഇളവ്‌
  • ബീഹാറിനെ ഫുഡ് ഹബ്ബാക്കും
  • ആണവ മേഖലയില്‍ സ്വകാര്യ പങ്കാളിത്തം
  • ജല്‍ ജീവന്‍ പദ്ധതി 2028 വരെ
  • വഴിയോര കച്ചവടക്കാര്‍ക്കായി പി എം സ്വനിധി
  • വനിതാ സംരംഭകര്‍ക്ക് രണ്ടുകോടിവരെ വായ്പ
  • ഹയര്‍സെക്കന്‍ഡറി സ്‌കൂളുകളില്‍ ഇന്റര്‍നെറ്റ് ഉറപ്പാക്കും
  • അഞ്ചുവര്‍ഷത്തിനുള്ളില്‍ 75,000 മെഡിക്കല്‍ സീറ്റുകള്‍
  • സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളില്‍ സീറ്റ് വര്‍ധിപ്പിക്കും
  • ആദിവാസി വനിതാ സംരംഭങ്ങള്‍ക്കു പ്രത്സാഹനം
  • നഗര വികസന പരിപാടിക്ക് ഒരു ലക്ഷം കോടി
  • പാട്‌ന ഐ ഐ ടിക്ക് പ്രത്യേക വികസന പദ്ധതി
  • തദ്ദേശീയ കളിപ്പാട്ട നിര്‍മാണ മേഖലയെ ശക്തിപ്പെടുത്തും
  • നൈപുണ്യ വികസനത്തിന് 5 എക്‌സലന്‍സ് സെന്ററുകള്‍
  • പാദരക്ഷാ മേഖലയില്‍ 22 ലക്ഷം തൊഴിലവസരം
  • മെയ്ഡ ഇന്‍ ഇന്ത്യാ ടാഗിന് പ്രാധാന്യം
  • അമ്മമാര്‍ക്കും കുഞ്ഞുങ്ങള്‍ക്കും ഗര്‍ഭിണികള്‍ക്കും പോഷകാഹാര പദ്ധതി
  • ബീഹാറില്‍ പുതിയ ഫുഡ് ടെക്‌നോളജി ഇന്‍സ്റ്റിറ്റ്യൂട്ട്
  • ചെറികിട ഇടത്തരം വായ്പകള്‍ക്കായി 5.7 കോടി
  • ഭക്ഷ്യ സംസ്‌കരണത്തിന് പ്രത്യേക പദ്ധതി
  • അംഗന്‍വാടികള്‍ ശാക്തീകരിക്കും
  • പരുത്തി കൃഷിക്കായി പഞ്ചവത്സര പദ്ധതി
  • സ്റ്റാര്‍ടപ്പില്‍ 27 മേഖലകളെ കൂടി ഉള്‍പ്പെടുത്തി
  • കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് പരിധി 5 ലക്ഷമാക്കി ഉയര്‍ത്തി
  • ലക്ഷദ്വീപിനും അന്തമാന്‍ നിക്കോബാറിനും പ്രത്യേക പദ്ധതി
  • സമ്പൂര്‍ണ ദാരിദ്ര്യ നിര്‍മാര്‍ജ്ജനം ലക്ഷ്യം
  • കിസാന്‍ പദ്ധതികളിലെ വായ്പാ പരിധി ഉയര്‍ത്തും
  • വികസിത ഭാരതമെന്ന ലക്ഷ്യം നേടും
  • മത്സ്യത്തൊഴിലാളികള്‍ക്ക് പ്രത്യേക പദ്ധതി
  • പി എം കിസാന്‍ ആനുകൂല്യങ്ങള്‍ വര്‍ധിപ്പിക്കും
  • വസ്ത്ര മേഖലയുമായി ബന്ധപ്പെട്ടു പദ്ധതികള്‍
  • പരുത്തി കൃഷി പ്രോത്സാഹിപ്പിക്കും
  • ആഗോള ഉല്‍പ്പാദന കേന്ദ്രം
  • ബിഹാറില്‍ മഖാന ബോര്‍ഡ്. മഖാന കര്‍ഷകരെ ശാക്തീകരിക്കും
  • 100 ജില്ലകള്‍ കേന്ദ്രീകരിച്ച് കാര്‍ഷിക വികസനം
  • 1.7 കോടി കര്‍ഷകര്‍ക്ക് നേട്ടം
  • പി എം ധന്‍ ധാന്യയോജന വ്യാപിപ്പിക്കും
  • കര്‍ഷകര്‍ക്കു നൂറിലധികം പുതിയ വിത്തിനങ്ങള്‍ ലഭ്യമാക്കും
  • കര്‍ഷകര്‍ക്ക് കൈത്താങ്ങ്‌
  • വികസിത ഭാരതമെന്ന ലക്ഷ്യത്തിലേക്കുള്ള യാത്ര
  • ബഹളം വച്ച പ്രതിപക്ഷം ഇറങ്ങിപ്പോയി
  • യുവാക്കള്‍, സ്ത്രീകള്‍, കര്‍ഷകര്‍, മധ്യവര്‍ഗം എന്നിവര്‍ക്കു പരിഗണന
  • ഗ്രാമീണ സമ്പദ് വ്യവസ്ഥ ശക്തിപ്പെടുത്തും
  • പത്ത് മേഖലകളായി തിരിച്ച് പ്രഖ്യാപനം
  • സമ്പൂര്‍ണ ദാരിദ്ര നിര്‍മാര്‍ജനം ലക്ഷ്യം
  • വികസനത്തിനു മുന്‍തൂക്കം
  • മധ്യവര്‍ഗത്തിന്റെ ശക്തി കൂട്ടുന്ന ബജറ്റ്‌
  • വളര്‍ച്ചയെ ത്വരിതപ്പെടുത്തുന്ന ബജറ്റ്‌
  • രാജ്യത്തിന്റെ എല്ലാ മേഖലയുടേയും വികസനം ലക്ഷ്യം
  • പാര്‍ലിമെന്റില്‍ ബഹളത്തോടെ തുടക്കം

Latest