Connect with us

National

പ്രതിപക്ഷ പ്രതിഷേധത്തിനിടെ രാഷ്ട്രപതിയുടെ നയപ്രഖ്യാപനം

മുന്നോട്ടുവെക്കുന്നത് അടുത്ത 25 വര്‍ഷത്തേക്കുള്ള വികസന നയമെന്ന് രാഷ്ട്രപതി

Published

|

Last Updated

ന്യൂഡല്‍ഹി |  രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തോടെ പാര്‍ലിമെന്റിന്റെ ബജറ്റ് സമ്മേളനത്തിന് തുടക്കം. പെഗാസസ് അടക്കമുള്ള വിഷയങ്ങളില്‍ പ്രതിപക്ഷത്തിന്റെ പ്രതിഷേധത്തിനിടെയാണ് നയപ്രഖ്യാപന പ്രസംഗം നടന്നത്. കൊവിഡ് കാലത്ത് ആരും പട്ടിണി കിടക്കുന്നില്ലെന്ന് സര്‍ക്കാര്‍ ഉറപ്പാക്കിയതായും അടുത്ത 25 വര്‍ഷത്തേക്കുള്ള വികസനമാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്നും നയപ്രഖ്യാപന പ്രസംഗത്തില്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ്. അംബേദ്ക്കറുടെ തുല്ല്യാത നയമാണ് സര്‍ക്കാര്‍ നടപ്പാക്കുന്നത്. ലോകത്തെ ഏറ്റവും വലിയ ഭക്ഷ്യ ധാന്യ വിതരണ പദ്ധതി രാജ്യത്ത് നടപ്പാക്കി.

കൊവിഡ് വാക്‌സിനേഷന്‍ ജനങ്ങളുടെ ആത്മവിശ്വാസം വര്‍ധിപ്പിച്ചു.
ആറ് കോടി ജനങ്ങളില്‍ കുടിവെള്ളം എത്തിച്ചു. 44 കോടിജനങ്ങളെ ബേങ്കിംഗ് ശ്രൃംഖലയുമായി ബന്ധിപ്പിച്ചു. കാര്‍ഷിക മേഖലയില്‍ മികച്ച ഉത്പ്പാദനം ലക്ഷ്യമിട്ട് പദ്ധതികള്‍ നടപ്പാക്കി. കയറ്റുമതിയിലും വര്‍ധയുണ്ടായി. പാവപ്പെട്ടവര്‍ക്ക് രണ്ട് കോടി വീടുകള്‍ വെച്ച് നല്‍കി. ചെറുകിട കര്‍ഷകരുടെ ക്ഷേമം ഉറപ്പാക്കി. നദീസംയോജന പദ്ധതിയുമായി സര്‍ക്കാര്‍ മുന്നോട്ടുപോകുകയാണെന്നും രാഷ്ട്രപതി പറഞ്ഞു.

മുത്തലാഖ് നിരോധനം സ്ത്രീ ശാക്തീകരണത്തിന് സഹായിച്ചു. മുസ്ലിം സ്ത്രീകള്‍ക്ക് ഹജ്ജ് യാത്ര ഉറപ്പാക്കി. സ്ത്രീ ശാക്തീകരണം സര്‍ക്കാറിന്റെ മുഖ്യലക്ഷ്യമാണ്. രാജ്യത്തിന്റെ സ്വാശ്രയത്തിനാണ് മുഖ്യ പരിഗണന. ഇന്ത്യ അതിവേഗം വളരുന്ന സാമ്പത്തിക ശക്തിയാണ്. 60000 സ്റ്റാര്‍ട്ടപ്പുകള്‍ തുടങ്ങി. 5ജിയിലേക്ക് രാജ്യം അതിവേഗം കുതിക്കുകയാണെന്നും രാഷ്ട്രപതി പറഞ്ഞു.

 

 

Latest