Connect with us

National

2047 ല്‍ രാജ്യത്ത് പൂര്‍ണ ദാരിദ്ര്യ നിര്‍മാര്‍ജനം സാധ്യമാകണം: രാഷ്ട്രപതി

ഭരണ നേട്ടങ്ങള്‍ എടുത്തു പറഞ്ഞു

Published

|

Last Updated

ന്യൂഡല്‍ഹി |  പാര്‍ലിമെന്റിന്റെ ബജറ്റ് സമ്മേളനം ആരംഭിച്ചു. രാഷ്ട്രപതി ദ്രൗപതി മുര്‍മു സഭയെ അഭിസംബോധന ചെയ്യുകയാണ്. തുടര്‍ന്ന് 2022-23 സാമ്പത്തിക വര്‍ഷത്തിലെ സമ്പദ്വ്യവസ്ഥയുടെയും വിവിധ സൂചകങ്ങളുടെയും സ്ഥിതിവിവരക്കണക്ക് നല്‍കുന്ന സാമ്പത്തിക സര്‍വേ റിപ്പോര്‍ട്ട് മേശപ്പുറത്ത് വയ്ക്കും.

 

രാഷ്ട്രപതിയായി ചുമതലയേറ്റ ശേഷം ഇതാദ്യമായാണ് ദ്രൗപദി മുര്‍മു പാര്‍ലമെന്റിനെ അഭിസംബോധന ചെയ്തത്. രാജ്യത്ത് പൂര്‍ണ ദാരിദ്ര നിര്‍മാര്‍ജനം സാധ്യമാകണമെന്നും 2047 ലേക്കുള്ള അടിത്തറ പണിയുകയാണെന്നും രാഷ്ട്രപതി പറഞ്ഞു. സ്വയം പര്യാപ്തമായ രാജ്യം കെട്ടിപ്പടുക്കണം. ദാരിദ്ര്യമില്ലാത്ത സ്വയം പര്യാപ്ത ഇന്ത്യ സൃഷ്ടിക്കണമെന്നും നയപ്രഖ്യാപന പ്രസംഗത്തില്‍ അവര്‍ പറഞ്ഞു. സ്ത്രീകളും യുവാക്കളും മുന്നില്‍ നിന്ന് നയിക്കണം. രാജ്യത്തിന്റെ ഐക്യം ഉറച്ചതാകണം. സ്വാതന്ത്യത്തിന്റെ 75ാം വാര്‍ഷികം വികസിത ഭാരത നിര്‍മാണ കാലമാണ്. രാഷ്ട്രനിര്‍മാണത്തില്‍ നൂറ് ശതമാനം സമര്‍പ്പണം വേണമെന്നും അവര്‍ വ്യക്തമാക്കി.

സര്‍ക്കാരിന്റെ അവസാന സമ്പൂര്‍ണ്ണ ബജറ്റ് സമ്മേളനത്തിന് മുന്നോടിയായുള്ള അഭിസംബോധനയില്‍ രാഷ്ട്ര പതി സര്‍ക്കാറിന്റെ നേട്ടങ്ങള്‍ എടുത്തു പറഞ്ഞു.
കര്‍ഷകര്‍ക്കായി നിരവധി പദ്ധതികള്‍ നടപ്പാക്കിയതായും കൊവിഡ് കാലത്ത് സര്‍ക്കാര്‍ ശക്തമായി ഇടപെട്ടതായും രാഷ്്ട്രപതി ചൂണ്ടിക്കാട്ടി. അഴിമതി തടയാന്‍ ഒ്‌ട്ടേറെ പദ്ധതികള്‍ സര്‍ക്കാര്‍ നടപ്പാക്കി. അതിര്‍ത്തിയില്‍ ഇന്ത്യ ശക്തമായി. കേന്ദ്രസര്‍ക്കാറിന്റെ ഭരണ നേട്ടങ്ങള്‍ രാഷ്ട്രപതി എടുത്തുപറഞ്ഞു.

നാളെ ഫെബ്രുവരി 1 ന് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ ബജറ്റ് അവതരിപ്പിക്കും.

2024 ലോക്സഭാ തിരഞ്ഞെടുപ്പിന് മുമ്പ് മോദി സര്‍ക്കാരിന്റെ അവസാന സമ്പൂര്‍ണ ബജറ്റാണിത്.

പണപ്പെരുപ്പം, തൊഴിലില്ലായ്മ, വിവാദമായ ബിബിസി ഡോക്യുമെന്ററി തുടങ്ങിയ വിഷയങ്ങളില്‍ ഗവണ്‍മെന്റ് എന്ത് നിലപാട് സ്വീകരിയ്ക്കുന്നു എന്നതാണ് ഇപ്പോള്‍ രാജ്യം ഉറ്റുനോക്കുന്നത്.

 

Latest