Kerala
രാഷ്ട്രപതി ഇന്ന് രാത്രി തിരുവനന്തപുരത്തെത്തും
രാഷ്ട്രപതിയെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്, മുഖ്യമന്ത്രി പിണറായി വിജയന് എന്നിവര്‍ ചേര്‍ന്നു സ്വീകരിക്കും
തിരുവനന്തപുരം | കേരള സന്ദര്‍ശനത്തിനായി രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഇന്നു തിരുവനന്തപുരത്തെത്തും. രാത്രി 8.30ന് ശംഖുമുഖം വ്യോമസേനാ വിമാനത്താവളത്തിന്റെ ടെക്നിക്കല്‍ ഏരിയയില്‍ വിമാനമിറങ്ങുന്ന രാഷ്ട്രപതിയെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്, മുഖ്യമന്ത്രി പിണറായി വിജയന് എന്നിവര്‍ ചേര്‍ന്നു സ്വീകരിക്കും. തുടര്‍ന്ന് രാജ്ഭവനിലെത്തി അദ്ദേഹം വിശ്രമിക്കും.
നാളെ രാവിലെ 11.30ന് നിയമസഭയില്‍ ‘ആസാദി കാ അമൃത് മഹോത്സവി’ന്റെ ഭാഗമായി സംഘടിപ്പിക്കുന്ന ദേശീയ വനിതാ സാമാജിക സമ്മേളനം രാഷ്ട്രപതി ഉദ്ഘാടനം ചെയ്യും. ഉച്ചഭക്ഷണത്തിനു ശേഷം രാജ്ഭവനില്‍ വിശ്രമിച്ച് വൈകുന്നേരം അഞ്ചിന് അദ്ദേഹം ഡല്‍ഹിക്കു മടങ്ങും. നേരത്തെ നാളെ രാവിലെ 11.30ന് തിരുവനന്തപുരത്തെത്തുമെന്നാണ് അറിയിച്ചിരുന്നത്. രാഷ്ട്രപതിഭവനില്‍നിന്ന് ഇന്നലെ രാവിലെയാണു പുതുക്കിയ സമയക്രമീകരണം സംസ്ഥാന സര്‍ക്കാരിനു കൈമാറിയത്