Connect with us

National

പത്മ അവാര്‍ഡുകള്‍ രാഷ്ട്രപതി ഇന്ന് സമ്മാനിക്കും

രാജ്യത്തെ ആദ്യ വനിത സുപ്രീംകോടതി ജഡ്ജിയും മുന്‍ തമിഴ്‌നാട് ഗവര്‍ണറുമായ ജസ്റ്റിസ് ഫാത്തിമ ബീവിയ്ക്ക് പത്മഭൂഷണ്‍ സമ്മാനിക്കും.

Published

|

Last Updated

ന്യൂഡല്‍ഹി| 2024-ലെ പത്മ അവാര്‍ഡുകള്‍ ഇന്ന് സമ്മാനിക്കും. രാഷ്ട്രപതിഭവനില്‍ നടക്കുന്ന ചടങ്ങില്‍ രാഷ്ട്രപതി ദ്രൗപതി മുര്‍മുവാണ് പുരസ്‌കാരങ്ങള്‍ സമ്മാനിക്കുക. മുന്‍ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു,  വൈജയന്തിമാല ബാലി (കല), ചിരഞ്ജീവി (കല), നര്‍ത്തകി പത്മ സുബ്രഹ്മണ്യം, മരണാനന്തര ബഹുമതിയായി സാമൂഹിക ശാസ്ത്രജ്ഞന്‍ ബിന്ദ്വേശ്വര്‍ പഥക്കിനും പത്മവിഭൂഷണ്‍ സമ്മാനിക്കും.

രാജ്യത്തെ ആദ്യ വനിത സുപ്രീംകോടതി ജഡ്ജിയും മുന്‍ തമിഴ്‌നാട് ഗവര്‍ണറുമായ ജസ്റ്റിസ് ഫാത്തിമ ബീവി, ഗായിക ഉഷ ഉതുപ്പ്, ബി.ജെ.പി നേതാവ് ഒ. രാജഗോപാല്‍ എന്നിവര്‍ക്ക് പത്മഭൂഷണും നല്‍കും.

മലയാളികളായ ചിത്രന്‍ നമ്പൂതിരിപ്പാട് (മരണാനന്തരം), അശ്വതി തിരുനാള്‍ ഗൗരി ലക്ഷ്മി ഭായ് തമ്പുരാട്ടി, സ്വാമി മുനി നാരായണ പ്രസാദ്, കണ്ണൂര്‍ സ്വദേശിയായ തെയ്യം കലാകാരന്‍ നാരായണന്‍ ഇ.പി. കഥകളി ആചാര്യന്‍ സദനം ബാലകൃഷ്ണന്‍, കാസര്‍കോട് സ്വദേശിയായ നെല്‍ കര്‍ഷകന്‍ സത്യനാരായണ ബലേരി എന്നിവര്‍ക്ക് പത്മശ്രീ പുരസ്‌കാരവും രാഷ്ട്രപതി സമ്മാനിക്കും.

 

 

 

---- facebook comment plugin here -----

Latest