Idukki
ഗര്‍ഭിണിയായ ഭാര്യയെ പാചകത്തില്‍ സഹായിക്കുന്നതിനിടെ പ്രഷര്‍ കുക്കര്‍ പൊട്ടിത്തെറിച്ച് മരിച്ചു
ഞായറാഴ്ച രാവിലെ ഭക്ഷണം പാചകം ചെയ്യുന്നതിനിടെയാണ് അപകടമുണ്ടായത്.
കട്ടപ്പന (ഇടുക്കി) | ഗര്‍ഭിണിയായ ഭാര്യയെ പാചകത്തില്‍ സഹായിക്കുന്നതിനിടെ പ്രഷര്‍കുക്കര്‍ പൊട്ടിത്തെറിച്ച് യുവാവ് മരിച്ചു. പൂവേഴ്‌സ്മൗണ്ട് ഊരുകുന്നത്ത് ഷിബു ഡാനിയേല്‍(39) ആണ് മരിച്ചത്. ഞായറാഴ്ച രാവിലെയായിരുന്നു അപകടം.
രാവിലെ ഭക്ഷണം പാചകം ചെയ്യുന്നതിനിടെയാണ് അപകടമുണ്ടായത്. ഭാര്യ ജിന്‍സി ഗര്‍ഭിണിയായതിനാല്‍ ഷിബുവാണ് പാചകം ചെയ്തിരുന്നത്. ഇതിനിടെ വലിയ ശബ്ദത്തോടെ കുക്കര്‍ പൊട്ടിത്തെറിക്കുകയായിരുന്നു.
കുക്കറിന്റെ അടപ്പ് തലയില്‍ ഇടിച്ച് ഗുരുതരമായി പരുക്കേറ്റ ഷിബുവിനെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ഉച്ചയോടെ മരിച്ചു.
അന്ന, ഹെലന്‍ എന്നിവരാണ് ഷിബുവിന്റെ മക്കള്‍.
---- facebook comment plugin here -----