Connect with us

First Gear

വില കൂട്ടി; ഹ്യുണ്ടായ് എക്സ്റ്റര്‍ ഇനി പുതിയ വിലയില്‍

5,000 രൂപ മുതല്‍ 16,000 രൂപ വരെയാണ് വില ഉയര്‍ത്തിയത്.

Published

|

Last Updated

ന്യൂഡല്‍ഹി|ഹ്യുണ്ടായ് അടുത്തിടെ രാജ്യത്ത് അവതരിപ്പിച്ച ഹ്യുണ്ടായ് എക്സ്റ്റര്‍ എസ്യുവിക്ക് വില വര്‍ധിപ്പിച്ചു. ഈ എസ്യുവിക്ക് ലഭിക്കുന്ന ആദ്യത്തെ വില വര്‍ധനവാണ് ഇത്. ആറ് വേരിയന്റുകളില്‍ നാല് വേരിയന്റുകള്‍ക്കും വില വര്‍ധിപ്പിച്ചിട്ടുണ്ട്. 16000 രൂപ വരെ വര്‍ധനവാണ് ഹ്യുണ്ടായ് എക്സ്റ്ററിന് ലഭിച്ചിരിക്കുന്നത്.

ഈ വര്‍ഷം ലോഞ്ച് ചെയ്തപ്പോള്‍ എസ്യുവിയുടെ എക്‌സ് ഷോറൂം വില 6 ലക്ഷം രൂപ മുതലാണ് ആരംഭിച്ചിരുന്നത്. ഹ്യുണ്ടായ് എക്സ്റ്ററിന്റെ ഇ എക്‌സ്(ഒ), എസ്, എസ്എക്‌സ്, എസ്എക്‌സ്(ഒ) എന്നീ വേരിയന്റുകള്‍ക്കാണ് വില വര്‍ധിപ്പിച്ചിരിക്കുന്നത്. 5,000 രൂപ മുതല്‍ 16,000 രൂപ വരെയാണ് വില ഉയര്‍ത്തിയത്. ഓട്ടോമാറ്റിക് ഗിയര്‍ബോക്സുള്ള ടോപ്പ്-ഓഫ്-ലൈന്‍ എസ്എക്‌സ്(ഒ) കണക്ട് ഡ്യുവല്‍-ടോണ്‍ വേരിയന്റിനാണ് ഏറ്റവും കുറഞ്ഞ വില വര്‍ധനവ്. ഏറ്റവും വലിയ വര്‍ധനവ് മാനുവല്‍ ട്രാന്‍സ്മിഷനോടുകൂടിയ എസ്എക്‌സ്(ഒ) കണക്ട് ഡ്യുവല്‍-ടോണ്‍ വേരിയന്റിനാണ്. 16000 രൂപയാണ് ഈ മോഡലിന് ഹ്യുണ്ടായ് വര്‍ധിപ്പിച്ചിരിക്കുന്നത്.

ഹ്യുണ്ടായ് എക്സ്റ്ററിന്റെ മറ്റ് വേരിയന്റുകള്‍ക്കെല്ലാം 10,400 രൂപയാണ് കൂട്ടിയിരിക്കുന്നത്. പുതുക്കിയ വിലകള്‍ അനുസരിച്ച് ഹ്യുണ്ടായ് എക്സ്റ്ററിനറെ ഹൈ എന്‍ഡ് വേരിയന്റിന്റെ എക്‌സ് ഷോറൂം വില 10 ലക്ഷം രൂപയില്‍ നിന്ന് 10.10 ലക്ഷം രൂപയായി ഉയര്‍ന്നിട്ടുണ്ട്. ഹ്യുണ്ടായ് എക്സ്റ്റര്‍ എസ്യുവി നിരവധി ഡ്യുവല്‍-ടോണ്‍ കോമ്പിനേഷനുകളിലും ഒമ്പത് സിംഗള്‍ ടോണ്‍ വേരിയന്റിലുമാണ് ലഭ്യമാകുന്നത്. മാനുവല്‍, ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ ഓപ്ഷനുകളില്‍ ഹ്യുണ്ടായ് എക്സ്റ്റര്‍ ലഭ്യമാകും. ഫാക്ടറി ഫിറ്റ് സിഎന്‍ജി ഓപ്ഷനിലും ഹ്യുണ്ടായ് എക്സ്റ്റര്‍ ലഭ്യമാകും.

 

 

Latest