Connect with us

National

വാണിജ്യ പാചകവാതക സിലിണ്ടറിന്റെ വില വീണ്ടും വര്‍ധിപ്പിച്ചു

തുടര്‍ച്ചയായ രണ്ടാം മാസമാണ് വില വര്‍ധിപ്പിക്കുന്നത്

Published

|

Last Updated

ന്യൂഡല്‍ഹി  | രാജ്യത്ത് വാണിജ്യ പാചകവാതക സിലിണ്ടറിന്റെ വില വീണ്ടും വര്‍ധിപ്പിച്ചു. 19കിലോ വാണിജ്യ സിലിണ്ടറിന് 23.50 രൂപയുടെ വര്‍ധനയാണ് വരുത്തിയിരിക്കുന്നത്. അതേസമയം, ഗാര്‍ഹിക പാചകവാതക സിലിണ്ടറിന്റെ വിലയില്‍ മാറ്റമില്ല

എല്ലാ മാസവും ഒന്നിനാണ് എണ്ണ കമ്പനികള്‍ പാചകവാതക സിലിണ്ടറിന്റെ വിലയില്‍ മാറ്റം വരുത്തുന്നത്. തുടര്‍ച്ചയായ രണ്ടാം മാസമാണ് വില വര്‍ധിപ്പിക്കുന്നത്. ഫെബ്രുവരിയില്‍ 15 രൂപ വര്‍ധിപ്പിച്ചിരുന്നു.

പുതിയ നിരക്ക് അനുസരിച്ച് ഡല്‍ഹിയില്‍ 19 കിലോ വാണിജ്യ പാചക വാതക സിലിണ്ടറിന് 1795 രൂപയായി. അതേസമയം കൊല്‍ക്കത്തയില്‍ 1911 രൂപയായി. മുംബൈയില്‍ വാണിജ്യ സിലിണ്ടറിന്റെ നിരക്ക് 1749 രൂപയായപ്പോള്‍ ചെന്നൈയില്‍ 1960.50 രൂപയായി.

 

Latest