National
വാണിജ്യ എൽ പി ജി സിലിണ്ടറുകളുടെ വില നൂറ് രൂപയിലേറെ വർധിപ്പിച്ചു
ഗാർഹിക സിലിണ്ടറുകളുടെ വിലയിൽ മാറ്റമില്ല
ന്യൂഡൽഹി | വാണിജ്യ ആവശ്യത്തിനുള്ള എൽ പി ജി സിലിണ്ടറുകൾക്ക് വില കുത്തനെ കൂട്ടി പൊതുമേഘലാ എണ്ണ കമ്പനികൾ. വാണിജ്യ എൽ പി ജി സിലിണ്ടറുകളുടെ വില 100 രൂപയിലധികമാണ് വർധിപ്പിച്ചത്. കഴിഞ്ഞ രണ്ട് മാസത്തിനിടെ ഇത് രണ്ടാം തവണയാണ് വാണിജ്യ എൽപിജി സിലിണ്ടർ വില വർധിപ്പിക്കുന്നത്. ഗാർഹിക സിലിണ്ടറുകളുടെ വിലയിൽ മാറ്റമില്ല. പുതുക്കിയ വില നിലവിൽ വന്നു.
വില വർധിപ്പിച്ചതോടെ 19 കിലോഗ്രാം വാണിജ്യ എൽപിജി സിലിണ്ടറിന് ഡൽഹിയിൽ 1,731 രൂപയുള്ളത് 1,833 രൂപയായി ഉയർന്നു. മുംബൈയിൽ വാണിജ്യ എൽപിജി സിലിണ്ടർ 1,785.50 രൂപയ്ക്കും കൊൽക്കത്തയിൽ 1,943 രൂപയ്ക്കും ചെന്നൈയിൽ 1,999.50 രൂപയ്ക്കുമാണ് വിൽപന നടത്തുന്നത്.
ഒക്ടോബറിൽ, എണ്ണക്കമ്പനികൾ നിരക്ക് 209 രൂപ വർദ്ധിപ്പിച്ചിരുന്നു. വാണിജ്യ, ഗാർഹിക എൽപിജി സിലിണ്ടറുകളുടെ വില ഓരോ മാസവും ആദ്യ ദിവസമാണ് പുതുക്കുന്നത്.