Connect with us

lpg

പാചക വാതക വില വര്‍ധിപ്പിച്ചു

ഇന്ധന വിലയില്‍ നേരിയ കുറവുണ്ട്

Published

|

Last Updated

ന്യൂഡല്‍ഹി | രാജ്യത്ത് ഇന്ന് പാചക വാതക വില വര്‍ധിപ്പിച്ചു. വീട്ടാവശ്യത്തിനുള്ള പാചക വാതക സിലിണ്ടറിന് 25 രൂപ 50 പൈസയാണ് വര്‍ധിപ്പിച്ചത്. വാണിജ്യ ആവശ്യത്തിനുള്ള സിലിണ്ടറിന് 73 രൂപ 50 പൈസയും വര്‍ധിപ്പിച്ചിട്ടുണ്ട്.

എന്നാല്‍ ഇന്ധന വിലയില്‍ നേരിയ കുറവുണ്ട്. പെട്രോള്‍ വില 14 പൈസയും ഡീസല്‍ വില 15 പൈസയുമാണ് ഇന്ന് കുറച്ചത്.

Latest