Connect with us

Kerala

വൈദികന്‍ ചമഞ്ഞ് വീട്ടിലെത്തി വൃദ്ധയുടെ മാല കവര്‍ന്നു

പത്തനംതിട്ട ഏനാദിമംഗലത്ത് പട്ടാപ്പകല്‍ നടന്ന കവര്‍ച്ചയില്‍ സി സി ടി വി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് അടൂര്‍ പോലീസ് അന്വേഷണം തുടങ്ങി

Published

|

Last Updated

പത്തനംതിട്ട | വൈദികന്‍ എന്ന വ്യാജേന വീട്ടിലെത്തി വൃദ്ധയുടെ മാല മോഷ്ടിച്ചു. പത്തനംതിട്ട ഏനാദിമംഗലത്ത് വീടിനുള്ളില്‍ കയറി പ്രാര്‍ത്ഥിച്ചശേഷമാണ് പ്രതി മാല പൊട്ടിച്ചോടിയത്.

പട്ടാപ്പകല്‍ നടന്ന കവര്‍ച്ചയില്‍ സി സി ടി വി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് അടൂര്‍ പോലീസ് അന്വേഷണം തുടങ്ങി. ഏനാദിമംഗലം തോട്ടപ്പാലം സ്വദേശികളായ ബേബി – മറിയാമ്മ ദമ്പതികളാണ് മോഷണത്തിനിരയായത്. വൈദികന്‍ എന്ന് പരിചയപ്പെടുത്തി ഒരാള്‍ വീട്ടിലെത്തി.

സഭയുമായി ബന്ധപ്പെട്ട ഒരു ധനസഹായം കുടുംബത്തിന് അനുവദിച്ചിട്ടുണ്ടെന്നും അത് ലഭ്യമാകാന്‍ ആയിരം രൂപ നല്‍കണമെന്നും ആവശ്യപ്പെട്ടു. പണം വാങ്ങിയ ശേഷം വീടിനുള്ളില്‍ കയറി പ്രാര്‍ഥിച്ചു. പിന്നാലെ മറിയാമ്മയുടെ കഴുത്തില്‍ കിടന്ന ഒരു പവന്റെ മാലയും പൊട്ടിച്ചോടി. വിവരമറിഞ്ഞ് വാര്‍ഡ് മെമ്പര്‍ അനൂപ് ഉടന്‍ സ്ഥലത്തെത്തിയെങ്കിലും മോഷ്ടാവ് ബൈക്കില്‍ രക്ഷപ്പെട്ടു.

 

Latest