Connect with us

Kerala

പ്രധാനമന്ത്രി ഇന്ന് പാലക്കാട്ടെ റോഡ് ഷോയില്‍ പങ്കെടുത്തു

പ്രധാനമന്ത്രിക്കൊപ്പം എന്‍ഡിഎ സ്ഥാനാര്‍ത്ഥികളും റോഡ് ഷോയില്‍ പങ്കെടുത്തു.

Published

|

Last Updated

പാലക്കാട്|ബിജെപിയുടെ തിരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് പാലക്കാട്ടെ റോഡ് ഷോയില്‍ പങ്കെടുത്തു. അഞ്ചുവിളക്കില്‍ നിന്നും പോസ്റ്റ് ഓഫീസ് ജംഗ്ഷന്‍ വരെ 30 മിനിറ്റോളം റോഡ് ഷോ നടന്നു. പ്രധാനമന്ത്രിക്കൊപ്പം എന്‍ഡിഎ സ്ഥാനാര്‍ത്ഥികളും റോഡ് ഷോയില്‍ പങ്കെടുത്തു.

പാലക്കാട് മേഴ്‌സി കോളജിലെ ഹെലിപാഡിലിണ് പ്രധാനമന്ത്രി ഇറങ്ങിയത്. പ്രകാശ് ജാവദേക്കര്‍, ബിജെപി പാലക്കാട് ജില്ലാ പ്രസിഡണ്ട് എന്‍ ഹരിദാസ്, പാലക്കാട് നഗരസഭാ അധ്യക്ഷ പ്രമീള ശശിധരന്‍ എന്നിവര്‍ ചേര്‍ന്ന് അദ്ദേഹത്തെ സ്വീകരിച്ചു. ഏകദേശം 50,000 പേര്‍ മോദിയുടെ റോഡ് ഷോയില്‍ അണിനിരന്നുവെന്ന് ബിജെപി ജില്ലാ നേതൃത്വം അവകാശപ്പെടുന്നു.

സന്ദര്‍ശനത്തിന് മുന്നോടിയായി പാലക്കാട് നഗരത്തില്‍ കനത്ത സുരക്ഷ ഏര്‍പ്പെടുത്തിയിരുന്നു. റോഡ് ഷോ പൂര്‍ത്തിയാക്കിയ ശേഷം പ്രധാനമന്ത്രി സേലത്തേക്ക് പോകും. ഇന്നലെ വൈകിട്ട് മോദി കോയമ്പത്തൂരിലും റോഡ് ഷോ നടത്തിയിരുന്നു.