National
യുപിയില്‍ പുതിയ ഒമ്പത് മെഡിക്കല്‍ കോളജുകളുടെ ഉദ്ഘാടനം പ്രധാനമന്ത്രി നിര്‍വഹിച്ചു
എട്ട് മെഡിക്കല്‍ കോളജുകള്‍ കേന്ദ്രപദ്ധതിയുടെ കീഴിലും ഒരെണ്ണം സംസ്ഥാന സര്‍ക്കാറിന്റെ പദ്ധതിയുടെ കീഴിലുമായിരുന്നു നിര്‍മാണം.
ന്യൂഡല്‍ഹി| ഉത്തര്‍പ്രദേശില്‍ പുതിയ ഒമ്പത് മെഡിക്കല്‍ കോളജുകളുടെ ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്രമോദി നിര്‍വഹിച്ചു. സിദ്ധാര്‍ഥ് നഗറില്‍ നിന്ന് വെര്‍ച്വല്‍ ആയാണ് ഉദ്ഘാടനം നിര്‍വഹിച്ചത്. സംസ്ഥാനത്തെ ആരോഗ്യ സംവിധാനങ്ങള്‍ വിപുലപ്പെടുത്തുന്നതിന്റെ ഭാഗമായാണ് മെഡിക്കല്‍ കോളജുകളുകള്‍ ആരംഭിച്ചത്.
2329 കോടി രൂപ മുതല്‍മുടക്കിയാണ് മെഡിക്കല്‍ കോളജുകള്‍ നിര്‍മിച്ചത്. സിദ്ധാര്‍ഥ് നഗര്‍, ഏട്ട, ഹര്‍ദോയ്, പ്രതാപ് ഗഡ്, ഫത്തേപൂര്‍, ദേവരിയ, ഗാസിപൂര്‍, മിര്‍സാപൂര്‍, ജാന്‍പൂര്‍ എന്നീ ജില്ലകളിലാണ് മെഡിക്കല്‍ കോളജുകള്‍. എട്ട് മെഡിക്കല്‍ കോളജുകള്‍ കേന്ദ്രപദ്ധതിയുടെ കീഴിലും ഒരെണ്ണം സംസ്ഥാന സര്‍ക്കാറിന്റെ പദ്ധതിയുടെ കീഴിലുമായിരുന്നു നിര്‍മാണം. പിന്നാക്കം നില്‍ക്കുന്ന ജില്ലകളിലാണ് കേന്ദ്രപദ്ധതിക്ക് കീഴില്‍ മെഡിക്കല്‍ കോളജുകള്‍ നിര്‍മിച്ചത്.
കേന്ദ്രപദ്ധതിക്ക് കീഴില്‍ രാജ്യത്ത് 157 പുതിയ കോളജുകളാണ് നിര്‍മിക്കുക. ഇതില്‍ 63 എണ്ണം പ്രവര്‍ത്തനം ആരംഭിച്ചു.