principal
വിദ്യാർഥികളെ ചേംബറിൽ പൂട്ടിയിട്ട പ്രിൻസിപ്പലിനെ നീക്കി
പരാതി പറയാനെത്തിയ വിദ്യാര്‍ഥികളെയാണ് പ്രിന്‍സിപ്പല്‍ പൂട്ടിയിട്ടത്.
കാസര്‍കോട് | കാസർകോട് ഗവ.കോളേജ് പ്രിൻസിപ്പലിന്റെ ചുമതലയിൽ നിന്ന് എൻ രമയെ നീക്കാൻ ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു നിർദേശം നൽകി. ക്യാമ്പസിലെ കുടിവെള്ള പ്രശ്നമുന്നയിച്ച വിദ്യാർഥികളെ പ്രിൻസിപ്പൽ ചേംബറിൽ പൂട്ടിയിട്ടുവെന്ന പരാതിയെത്തുടർന്നാണ് നടപടി. കോളേജ് വിദ്യാഭ്യാസ ഡയറക്ടർക്ക് ഇതിനാവശ്യമായ നിർദേശം നൽകാൻ പ്രിൻസിപ്പൽ സെക്രട്ടറിയെ മന്ത്രി ചുമതലപ്പെടുത്തി.
പ്രിന്‍സിപ്പലിനെ എസ് എഫ് ഐ ഉപരോധിച്ചിരുന്നു. ഇന്ന് രാവിലെ മുതല്‍ പ്രിന്‍സിപ്പലിന്റെ ചേംബറില്‍ മുദ്രാവാക്യം വിളികളുമായി എസ് എഫ് ഐ പ്രവര്‍ത്തകരും വിദ്യാര്‍ഥികളും കുത്തിയിരുന്ന് പ്രതിഷേധിച്ചു. കോളേജിലെ വാട്ടര്‍ ഫില്‍ട്ടറില്‍ നിന്ന് കലങ്ങിയ കുടിവെള്ളം വരുന്നത് സംബന്ധിച്ച് കഴിഞ്ഞ തിങ്കളാഴ്ച പരാതി പറയാനെത്തിയ വിദ്യാര്‍ഥികളെയാണ് പ്രിന്‍സിപ്പല്‍ പൂട്ടിയിട്ടത്.
ഇതിൻ്റെ വീഡിയോ പ്രചരിച്ചിരുന്നു. 20 മിനുട്ടിന് ശേഷമാണ് വിദ്യാര്‍ഥികളെ തുറന്ന് വിട്ടത്.