ACTRESS ATTACK CASE
പള്‍സർ സുനിയും സാക്ഷിയും തമ്മിലുള്ള ജയിലിലെ ഫോണ്‍ സംഭാഷണം പുറത്ത്
ദിലീപിനെ കൂടുതല്‍ കുരുക്കിലാക്കുന്ന ഫോണ്‍ സംഭാഷണം
കൊച്ചി | നടിയെ ആക്രമിച്ച നടന്‍ ദിലീപിനെ കൂടുതല്‍ പ്രതിരോധത്തിലാക്കുന്ന ജയിലിലെ ഫോണ്‍ സഭാഷണം പുറത്ത്. മുഖ്യ പ്രതി പള്‍സര്‍ സുനി സാക്ഷിയായ ജിന്‍സനുമായി നടത്തിയ ഫോണ്‍ സംഭാഷണമാണ് പുറത്തായത്. സംവിധായകന്‍ ബാലചന്ദ്രകുമാറിനെ മൂന്നിലേറെ തവണ കണ്ടിട്ടുണ്ടെന്ന് സുനില്‍ ഫോണ്‍ സംഭാഷണത്തില്‍ പറയുന്നുണ്ട്.
ആലുവയിലെ ദിലീപിന്റെ വീട്ടില്‍വെച്ചും ഹോട്ടലില്‍ വെച്ചും ബാലചന്ദ്രകുമാറിനെ കണ്ടു. പിക് പോക്കറ്റ് സിനിമയുമായി ബന്ധപ്പെട്ടും കണ്ടിട്ടുണ്ടെന്ന് സുനില്‍ പറയുന്നുണ്ട്. ദിലീപിനൊപ്പം മുഖ്യ പ്രതിയായ സുനിലിനെ നിരവധി വട്ടം കണ്ടിരുന്നെന്നായിരുന്നു ബാല ചന്ദ്രകുമാറിന്റെ വെളിപ്പെടുത്തല്‍.
ഇതിനിടെ ഫോണ്‍വിളിയില്‍ ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി. നടിയെ ആക്രമിച്ച സംഭവത്തിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ദിലീപ് അടക്കമുള്ള പ്രതികള്‍ ഗൂഢാലോചന നടത്തിയ സംഭവം എറണാകുളം ക്രൈം ബ്രാഞ്ച് എസ്പി മോഹന ചന്ദ്രന്‍ ആണ് അന്വേഷിക്കുന്നത്. തിരുവനന്തപുരം ക്രൈംബ്രാഞ്ച് എടുത്ത കേസ് കൊച്ചി യൂണിറ്റിന് കൈമാറി ക്രൈംബ്രാഞ്ച് മേധാവി ഉത്തരവിറക്കിയിട്ടുണ്ട്.
നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് നടന്‍ ദിലീപിനെതിരെ പുതിയ കേസ് കഴിഞ്ഞ ദിവസം രജിസ്റ്റര്‍ ചെയ്തിരുന്നു.