Connect with us

International

കണ്ടെത്താനുള്ള സാധ്യത നൂറുമില്ല്യണില്‍ ഒന്ന്; 'കോട്ടണ്‍ കാന്‍ഡി'യെ പിടികൂടി

ഹാഡി എന്നാണ് മത്സ്യത്തൊഴിലാളി ഇതിന് പേര് നല്‍കിയിരിക്കുന്നത്.

Published

|

Last Updated

ഓഗസ്റ്റ| മെയ്നിലെ ഒരു മത്സ്യത്തൊഴിലാളി അപൂര്‍വങ്ങളില്‍ അപൂര്‍വമായ ‘കോട്ടണ്‍ കാന്‍ഡി’എന്ന ലോബ്സ്റ്ററിനെ അപ്രതീക്ഷിതമായി പിടിച്ചു. ബില്‍ കോപ്പര്‍സ്മിത്ത് എന്നാണ് മത്സ്യത്തൊഴിലാളിയുടെ പേര്. നൂറ് മില്ല്യണില്‍ ഒന്നാണ് ഇവയെ കണ്ടെത്താനുള്ള സാധ്യത.

ഹാഡി എന്നാണ് മത്സ്യത്തൊഴിലാളി ഇതിന് പേര് നല്‍കിയിരിക്കുന്നത്. കോട്ടണ്‍ കാന്‍ഡിയ്ക്ക് പര്‍പ്പിള്‍, നീല നിറമാണുള്ളത്. കോപ്പര്‍സ്മിത്തിന്റെ ചെറുമകളുടെ പേരാണ് ഹാഡി.

 

Latest