Kerala
പ്രതിഷേധം ശക്തം; കോഴിക്കോട് കല്ലായിയില്‍ ഇന്നത്തെ സര്‍വെ നടപടികള്‍ മാറ്റിവെച്ചു
ഭൂമിയെക്കുറിച്ച് കൂടുതല്‍ വിശദാംശങ്ങള്‍ ശേഖരിക്കാനാണ് നടപടിയെന്നാണ് വിശദീകരണം.
കോഴിക്കോട് | പ്രതിഷേധം ശക്തമാകുന്നതിനിടെ കോഴിക്കോട് കല്ലായിയില്‍ കെ റെയിലിനായി സര്‍വെ കല്ലുകള്‍ സ്ഥാപിക്കുന്ന നടപടികള്‍ അധികൃതര്‍ മാറ്റിവെച്ചു. സര്‍വേ നടത്തുന്ന ഭൂമിയെക്കുറിച്ച് കൂടുതല്‍ വിശദാംശങ്ങള്‍ ശേഖരിക്കാനാണ് നടപടിയെന്നാണ് വിശദീകരണം.
അതേസമയം തിരുനാവായയില്‍ സര്‍വേ നടപടികള്‍ ഇന്നും തുടരുമെന്നാണ് അറിയുന്നത്. എന്നാല്‍ നടപടികള്‍ അനുവദിക്കില്ലെന്ന് പ്രതിഷേധക്കാരും അറിയിച്ചിട്ടുണ്ട്. സംസ്ഥാനത്ത് ആദ്യമായി കെ റെയിലിനെതിരെ സമരം നടന്ന സ്ഥലമാണ് തിരുനാവായ. സ്ത്രീകള്‍ അടക്കം നിരവധി പേരാണ് സര്‍വെ നടപടിക്കെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുന്നത്.
അതേ സമയം കോഴിക്കോട് ജില്ലയില്‍ ഇന്നലെ സര്‍വേ നടപടികള്‍ പ്രതിഷേധത്തെ തുടര്‍ന്ന് പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞിരുന്നില്ല. സമരം ശക്തമാക്കുമെന്നും ഉദ്യോഗസ്ഥരെ തടയുമെന്നും കല്ലായിയില്‍ യോഗം ചേര്‍ന്ന് സമരസമിതി പ്രഖ്യാപിച്ചിരുന്നു. തിങ്കളാഴ്ച സര്‍വേ നടത്താനോ കല്ലുകള്‍ സ്ഥാപിക്കാനോ കഴിഞ്ഞിരുന്നില്ല. ചൊവ്വാഴ്ച നടപടികള്‍ ഉണ്ടാകുമെന്നാണ് ആദ്യം തീരുമാനിച്ചിരുന്നത്. എന്നാല്‍ പ്രതിഷേധം ശക്തമായ പശ്ചാത്തലത്തില്‍ ഉദ്യോഗസ്ഥര്‍ പിന്നാക്കം പോവുകയായിരുന്നു. പ്രതിഷേധക്കാരുടെ എണ്ണം ഉദ്യോഗസ്ഥര്‍ക്ക് സംരക്ഷണത്തിനെത്തിയ പോലീസിനേക്കാളും കൂടുതലായിരുന്നു