Connect with us

National

പ്രതിഷേധം ശക്തമായി; പ്രാണപ്രതിഷ്ഠ ദിനത്തില്‍ അടച്ചിടാനുള്ള തീരുമാനം തിരുത്തി ഡല്‍ഹി എയിംസ്

നേരത്തെ ഒ പി വിഭാഗങ്ങള്‍ തിങ്കളാഴ്ച 2.30 വരെ അടച്ചിടാനായിരുന്നു തീരുമാനം

Published

|

Last Updated

ന്യൂഡല്‍ഹി |  പ്രാണ പ്രതിഷ്ഠാ ചടങ്ങിനോടനുബന്ധിച്ച് തിങ്കളാഴ്ച ഉച്ചവരെ അവധി പ്രഖ്യാപിച്ച തീരുമാനത്തില്‍ നിന്നും ഡല്‍ഹിയിലെ ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് (എയിംസ്) പിന്‍മാറി. വഅടച്ചിടലിനെതിരെ വ്യാപക പ്രതിഷേധമുയര്‍ന്ന സാഹചര്യത്തിലാണ് തീരുമാനം. നേരത്തെ ഒ പി വിഭാഗങ്ങള്‍ തിങ്കളാഴ്ച 2.30 വരെ അടച്ചിടാനായിരുന്നു തീരുമാനം. ഇതിനെതിരെ വിവിധ ഭാഗങ്ങളില്‍ നിന്ന് വിമര്‍ശനങ്ങളും പ്രതിഷേധവും ഉയര്‍ന്നതോടെയാണ് എയിംസ് തീരുമാനം തിരുത്തിയത്.

രോഗികള്‍ക്ക് അടിയന്തര ചികിത്സ നല്‍കേണ്ട ക്രിട്ടിക്കല്‍ കെയര്‍ ക്ലിനിക്കുകളെല്ലാം തിങ്കളാഴ്ച സാധാരണപോലെ പ്രവര്‍ത്തിക്കുമെന്ന് അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കിയിരുന്നു. ഒപി വിഭാഗങ്ങള്‍ അടച്ചിടാനുള്ള തീരുമാനത്തിനെതിരെ പ്രതിപക്ഷ പാര്‍ട്ടികള്‍ രൂക്ഷവിമര്‍ശനം ഉന്നയിച്ചിരുന്നു. സാമൂഹിക മാധ്യമങ്ങളിലും പ്രതിഷേധം ശക്തമായിരുന്നു. ഇതിന് പിന്നാലെയാണ് എയിംസ് തീരുമാനം തിരുത്തിയത്.