Kuwait
റോഡുകളുടെ അറ്റകുറ്റ പണികൾക്കായുള്ള കരാറിൽ പൊതുമരാമത്ത് മന്ത്രി ഒപ്പ് വെച്ചു
പലവിധ കാരണങ്ങളാല്‍ 18വര്‍ഷമായി രാജ്യത്തെ റോഡുകളുടെ അറ്റ കുറ്റ പണികള്‍ മുടങ്ങി കിടക്കുകയായിരുന്നു.
കുവൈത്ത് സിറ്റി | നീണ്ടകാത്തിരിപ്പിനോടുവില്‍ കുവൈത്തിലെ റോഡുകളുടെ അറ്റകുറ്റപ്പണികള്‍ക്കായുള്ളകരാറില്‍ പൊതുമരാമത്ത് മന്ത്രി ഡോക്ടര്‍ നൗറ അല്‍ മാഷന്‍ ഒപ്പ് വെച്ചു. 18കമ്പനികള്‍ക്കാണ് കരാര്‍ ലഭിച്ചത്.
അറ്റകുറ്റ പണികള്‍ പൂര്‍ത്തിയായത് മുതല്‍ പത്തു വര്‍ഷത്തെ ഗുണനിലവാര ഗ്യാരണ്ടി നല്‍കണമെന്നവ്യവസ്ഥയില്‍ ണ് കരാറില്‍ ഒപ്പ് വെച്ചത്. കുവൈത്തിലെ മുഴുവന്‍ ഗവര്‍ണറേറ്റിലൂടെയും കടന്ന് പോകുന്ന ഹൈവെ കളുടെയും ഉള്‍ റോഡുകളുടെയും അറ്റകുറ്റ പണികളാണ് ആദ്യഘട്ടത്തില്‍ തുടങ്ങുക. 40,കോടി ദിനാര്‍ ആണ് കരാറിന്റെ ആകെ മൂല്യം. നേരത്തെ ഇത് 100കോടി ആയിരുന്നു പിന്നീട് കരാര്‍ നടപടികള്‍ പുനക്രമീകരിച്ചതിലൂടെ 50കോടിയിലധികം ദിനാര്‍ ഖജനാവിന് ലാഭം ലഭിച്ചതായി പൊതുമരാമത് മന്ത്രി പറഞ്ഞു.
പലവിധ കാരണങ്ങളാല്‍ 18വര്‍ഷമായി രാജ്യത്തെ റോഡുകളുടെ അറ്റ കുറ്റ പണികള്‍ മുടങ്ങി കിടക്കുകയായിരുന്നു. നവംബര്‍ ആദ്യ വാരം തന്നെറോടുകളുടെ നിര്‍മാണ പ്രവര്‍ത്തികള്‍ ആരംഭിക്കുമെന്നാണ് അറിയുന്നത്.