Connect with us

Kerala

പതിവ് തെറ്റിയില്ല ; ഇന്ധന വില ഇന്നും വര്‍ധിപ്പിച്ചു

കഴിഞ്ഞ ഏഴ് ദിവസത്തിനിടെ ആറ് ദിവസവും വില ഉയര്‍ന്നിരുന്നു

Published

|

Last Updated

ന്യൂഡല്‍ഹി | രാജ്യത്ത് പെട്രോളിനും ഡീസലിനും ഇന്നും വില വര്‍ധിപ്പിച്ചു. . ഇന്ന് ഒരു ലിറ്റര്‍ ഡീസലിന് 74 പൈസയും പെട്രോളിന് 87 പൈസയുമാണ് വര്‍ധിച്ചിരിക്കുന്നത്്. അതേ സമയം പൊതുപണിമുടക്കിന്റെ ഭാഗമായി സംസ്ഥാനത്ത് പെട്രോള്‍ പമ്പുകള്‍ അടഞ്ഞു കിടക്കുകയാണ്.മാര്‍ച്ച് 21 ന് തുടങ്ങി ഇത് ഏഴാം തവണയാണ് വില വര്‍ധിക്കുന്നത്. കഴിഞ്ഞ ഏഴ് ദിവസത്തിനിടെ ആറ് ദിവസവും വില ഉയര്‍ന്നിരുന്നു

ഇന്ധന വിലയില്‍ ഇന്നലെയും വര്‍ധനയുണ്ടായിരുന്നു. ഒരു ലിറ്റര്‍ പെട്രോളിന് 32 പൈസയായിരുന്നു വര്‍ധിപ്പിച്ചത്. ഒരു ലിറ്റര്‍ ഡീസലിന് 37 പൈസയുമാണ് വര്‍ധിപ്പിച്ചത്. ഒരാഴ്ചക്കുള്ളില്‍ നാലര രൂപയുടെ വര്‍ധനവായിരുന്നു ഇന്ന് വരെയുണ്ടായിരുന്നത്. നാളെയത് അഞ്ച് രൂപയ്ക്ക് മുകളിലേക്ക് കടക്കും.കഴിഞ്ഞ എട്ടുദിവസത്തിനുള്ളില്‍ ആറ് രൂപയോളമാണ് കൂട്ടിയത്.

 

Latest